കേരളം

kerala

ETV Bharat / sports

ധോണിയെ വിമർശിച്ച് ഗവാസ്‌ക്കർ - സുനില്‍ ഗവാസ്‌ക്കർ വാർത്ത

ക്രീസിലിറങ്ങാതെ ആർക്കെങ്കിലും ദീർഘകാലം രാജ്യത്തിനായി കളിക്കാനാകുമോ എന്ന് ഇതിഹാസ താരം സുനില്‍ ഗവാസ്‌ക്കർ

MS Dhoni News  Sunil Gavaskar News  India News  എംഎസ് ധോണി വാർത്ത  സുനില്‍ ഗവാസ്‌ക്കർ വാർത്ത  ഇന്ത്യ വാർത്ത
ധോണി, ഗവാസ്‌ക്കർ

By

Published : Jan 12, 2020, 9:48 AM IST

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ എംഎസ് ധോണിയെ വിമർശിച്ച് ഇതിഹാസ താരം സുനില്‍ ഗവാസ്‌ക്കർ. ക്രീസിലിറങ്ങാതെ ആർക്കെങ്കിലും ദീർഘകാലം രാജ്യത്തിനായി കളിക്കാനാകുമോ എന്ന് അദ്ദേഹം ചോദിച്ചു. ഫിറ്റ്നസ്‌ ഉൾപ്പെടെയുള്ള കാര്യങ്ങളില്‍ ധോണി സ്വയം വിമർശനം നടത്തണം. കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിന് ശേഷം ധോണി ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല. ഇത് പ്രധാനപ്പെട്ട വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.

2020-ലെ ട്വന്‍റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ധോണിക്ക് പകരം ഋഷഭ് പന്തിനും സഞ്ജു സാംസണുമാണ് സാധ്യത കല്‍പ്പിച്ചിരിക്കുന്നത്. 26-ാമത് ലാല്‍ ബഹാദൂർ ശാസ്‌ത്രി അനുസ്‌മരണ പ്രഭാഷണം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ പ്രീമിയർ ലീഗുമായി താരതമ്യം ചെയ്യുമ്പോൾ രഞ്‌ജി ട്രോഫിയിലെ താരങ്ങൾക്ക് പ്രതിഫലം കുറവാണ്. ഈ അന്തരം കുറക്കുന്ന കാര്യം പരിഗണനയിലാണ്. കഴിഞ്ഞ കുറച്ചു വർഷമായി രഞ്ജി കളിക്കുന്ന താരങ്ങളുടെ പ്രതിഫലം വർദ്ധിപ്പിച്ചിട്ടില്ല. ബിസിസിഐ പ്രസിഡന്‍റ് എന്ന നിലയില്‍ സൗരവ് ഗാംഗുലി ഇക്കാര്യം പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും ഗവാസ്കർ പറഞ്ഞു.

അതേസമയം ചതുർദിന ടെസ്‌റ്റ് മത്സരം നടത്താനുള്ള ഐസിസി നീക്കത്തോട് പ്രതികരിക്കാന്‍ സുനില്‍ ഗവാസ്‌ക്കർ തയ്യാറായില്ല. ഇക്കാര്യത്തില്‍ അഭിപ്രായം പറയേണ്ടത് നിലവിലെ താരങ്ങളാണ്. ടെസ്‌റ്റ് ക്രിക്കറ്റില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന മാറ്റം അവരെയാണ് ബാധിക്കുകയെന്നും സുനില്‍ ഗവാസ്‌ക്കർ പറഞ്ഞു.

ABOUT THE AUTHOR

...view details