കേരളം

kerala

ETV Bharat / sports

ധോണി വിരമിക്കുന്നില്ല; സ്ഥിരീകരിച്ച് എം എസ് കെ പ്രസാദ് - MS Dhoni not retiring, confirms MSK Prasad

ധോണിയുടെ  രാജിയുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന്  പ്രസാദ് വ്യക്തമാക്കി.  ഇന്ത്യന്‍ നായകന്‍ വിരാട് കോലി ധോണിക്കൊപ്പമുള്ള ഫോട്ടോയും കുറിപ്പും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെയാണ് വീണ്ടും ധോണിയുടെ രാജി വാർത്തകൾ ചർച്ചയായത്.

ധോണി വിരമിക്കുന്നില്ല; സ്ഥിരീകരിച്ച് എം എസ് കെ പ്രസാദ്

By

Published : Sep 12, 2019, 7:45 PM IST

മുംബൈ: മുൻ നായകൻ എം എസ് ധോണി വിരമിക്കുമോ എന്ന കാര്യത്തിലാണ് ക്രിക്കറ്റ് ലോകത്ത് ഇപ്പോൾ ചർച്ച നടക്കുന്നത്. എന്നാല്‍ എല്ലാ അഭ്യൂഹങ്ങളും തള്ളി രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ടർ എംഎസ്കെ പ്രസാദ്. ധോണിയുടെ രാജിയുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് പ്രസാദ് വ്യക്തമാക്കി. ഇന്ത്യന്‍ നായകന്‍ വിരാട് കോലി ധോണിക്കൊപ്പമുള്ള ഫോട്ടോയും കുറിപ്പും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെയാണ് വീണ്ടും ധോണിയുടെ രാജി വാർത്തകൾ ചർച്ചയായത്.

കഴിഞ്ഞ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലും സെപ്തംബര്‍ 15ന് ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടി 20യിലും ധോണിയില്ല എന്നതും ചർച്ചകൾ സജീവമാക്കി. എന്നാല്‍ ചീഫ് സെലക്ടർ നിലപാട് വ്യക്തമാക്കിയതോടെ ധോണിയുടെ രാജിവാർത്തകൾ അവസാനിക്കുമെന്ന് പ്രതീക്ഷിക്കാം.

For All Latest Updates

TAGGED:

dhoni

ABOUT THE AUTHOR

...view details