മെൽബൺ: ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഈ പതിറ്റാണ്ടിലെ ഏകദിന ടീം ക്യാപ്റ്റനായി മഹേന്ദ്ര സിങ് ധോണിയെ തെരഞ്ഞെടുത്തു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കിയ ധോണിക്ക് തന്‍റെ കരിയറില്‍ മറ്റൊരു സുവര്‍ണ നിമിഷം കൂടി. ഓസ്ട്രേലിയക്കെതിരായ മൂന്ന് ഏകദിന ടീമിനെ ഇന്നലെ പ്രഖ്യാപിച്ചിരുന്നു.
ധോണിയുള്‍പ്പെടെ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഇലവനില്‍ ഇടംപിടിച്ചു. രോഹിത് ശര്‍മ, വിരാട് കോലി എന്നിവരാണ് മറ്റ് രണ്ട് താരങ്ങള്‍. 2011ല്‍ സ്വന്തം മണ്ണില്‍ ലോകകപ്പില്‍ രാജ്യത്തിന്‍റെ യശസ് വാനോളമുയര്‍ത്തിയ വലംകൈയ്യനാണ് ധോണിയെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ പ്രശംസിച്ചു. എം എസ് ധോണിയുടെ ബാറ്റിങ് കരുത്തിലാണ് ഇന്ത്യ ഏകദിന ടീമില്‍ സുവര്‍ണ കാലം രചിച്ചത്. മുംബൈ വാങ്കട സ്റ്റേഡിയത്തില്‍ 28 വര്‍ഷത്തിന് ശേഷം ഇന്ത്യ ലോകകപ്പ് ഉയര്‍ത്തിയത് ധോണിയുടെ നേതൃത്വത്തിലാണ്.
വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ ബൗളര്‍മാര്‍ക്ക് എന്നും പേടി സ്വപ്നമായിരുന്നു ധോണി. 90 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള ധോണി 38.09 റണ്‍സ് ശരാശരിയില്‍ 4876 റണ്‍സ് നേടിയിട്ടുണ്ട്. 35 ഏകദിന മത്സരങ്ങള്‍ കളിച്ചിട്ടുള്ള അദ്ദേഹം 50.57 ശരാശരിയില്‍ 103773 റണ്‍സും 98 ട്വന്‍റി 20 മത്സരങ്ങളില്‍ നിന്നും 37.60 ശരാശരിയില്‍ 1617 റണ്‍സും നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മൊത്തം 17,266 റണ്‍സാണ് ധോണിയുടെ സമ്പാദ്യം.