ഹാമില്‍ട്ടണ്‍:വെസ്റ്റ് ഇന്‍ഡീസും ന്യൂസിലന്‍ഡും തമ്മിലുള്ള ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം മഴ കാരണം ഉപേക്ഷിച്ചു. ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ന്യൂസിലന്‍ഡിന് എതിരെ വിന്‍ഡീസ് താരങ്ങള്‍ ബാറ്റിങ് ആരംഭിച്ചെങ്കിലും 2.2 ഓവര്‍ മാത്രമെ ക്രീസില്‍ തുടരാന്‍ സാധിച്ചുള്ളു. ഒരു വിക്കറ്റ് നഷ്‌ടത്തില്‍ ന്യൂസിലന്‍ഡ് 25 റണ്‍സ് എടുത്ത് നില്‍ക്കെ മത്സരം മഴകാരണം നിര്‍ത്തിവെച്ചു. പിന്നീട് മാച്ച് റഫറി ബേ ഓവലില്‍ നടന്ന മത്സരം മഴ കാരണം ഉപേക്ഷിക്കുകയായിരുന്നു. പ്രാദേശിക സമയം രാത്രി 9.20 നാണ് മത്സരം നിർത്തിവച്ചത്.
മൗണ്ട് മൗഗുനി ടി20: മഴ കാരണം ഉപേക്ഷിച്ചു, പരമ്പര കിവീസിന്
മൗണ്ട് മൗഗുനിയില്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരെ നടന്ന ടി20 മത്സരത്തില്‍ മഴ കാരണം 2.2 ഓവര്‍ മാത്രമെ എറിയാന്‍ സാധിച്ചുള്ളൂ. മൂന്ന് മത്സരങ്ങളുള്ള പരമ്പ 2-0ത്തിന് ആതിഥേയര്‍ സ്വന്തമാക്കി
നാല് റണ്‍സെടുത്ത ഓപ്പണര്‍ ആന്ദ്രെ ഫ്ലച്ചറും അഞ്ച് റണ്‍സെടുത്ത കെയില്‍ മെയറും പുറത്താകാതെ നിന്നു. 11 റണ്‍സെടുത്ത ഓപ്പണര്‍ ബ്രാന്‍ഡണ്‍ കിങ്ങിന്‍റെ വിക്കറ്റാണ് വിന്‍ഡീസിന് നഷ്‌ടമായത്. ലോക്കി ഫെര്‍ഗൂസണിന്‍റെ പന്തില്‍ നിഷാമിന് ക്യാച്ച് വഴങ്ങിയാണ് ബ്രാന്‍ഡണ്‍ കിങ് പുറത്തായത്.
മൂന്ന് മത്സരങ്ങളുള്ള പരമ്പര നേരത്തെ ന്യുസിലന്‍ഡ് 2-0ത്തിന് സ്വന്തമാക്കിയിരുന്നു. ആദ്യ മത്സരം കിവീസ് അഞ്ച് വിക്കറ്റിന് ജയിച്ചപ്പോള്‍ രണ്ടാമത്തെ മത്സരത്തില്‍ 72 റണ്‍സിന്‍റെ കൂറ്റന്‍ ജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. വിന്‍ഡീസ് ടീമിന്‍റെ ന്യൂസിലന്‍ഡ് പര്യടനത്തിന്‍റെ ഭാഗമായുള്ള രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര ഡിസംബര്‍ മൂന്നിന് ഹാമില്‍ട്ടണില്‍ തുടങ്ങും.