കേരളം

kerala

ETV Bharat / sports

ഈഡനിലേക്ക് മോദിയും ഷേക്ക് ഹസീനയും എത്തുമെന്ന് സൂചന - Modi and Sheikh Hasina news

അടുത്ത മാസം 22-ന് ആരംഭിക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് മത്സരത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേക്ക് ഹസീനയെയും ക്ഷണിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് അസോസിയേഷന്‍

മോദി

By

Published : Oct 17, 2019, 1:36 PM IST

ന്യൂഡല്‍ഹി: അടുത്ത മാസം 22-ന് നടക്കുന്ന ഇന്ത്യ- ബംഗ്ലാദേശ് ടെസ്റ്റ് ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാകുമെന്ന് സൂചന. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാർഡനിലാണ് മത്സരം നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേക്ക് ഹസീനയെയും ബംഗ്ലാദേശ് ക്രിക്കറ്റ് അസോസിയേഷന്‍ മത്സരം കാണാന്‍ ക്ഷണിച്ചതായാണ് റിപ്പോർട്ടുകൾ. ഇതു സംബന്ധിച്ച് അസോസിയേഷന്‍ ഇരു പ്രധാനമന്ത്രിമാരുമായും കത്തിടപാടുകൾ നടത്തിയതായും സൂചനയുണ്ട്. ടെസ്റ്റ് മത്സരത്തിനിടെ സൗരവ് ഗാംഗുലി ജഗ്‌മോഹന്‍ ഡാല്‍മിയ അനുസ്മരണ പ്രഭാഷണവും നടത്തും. ഇരു നേതാക്കളും പങ്കെടുക്കുന്ന അവസരത്തില്‍ ഈഡന്‍ ഗാർഡനില്‍ നിർമ്മിച്ച അത്യാധുനിക ഇന്‍ഡോർ പരിശീലന കേന്ദ്രത്തിന്‍റെ ഉദ്ഘാടനം നടത്താനും നീക്കമുണ്ട്.
നേരത്തെയും ബംഗ്ലാദേശ് ക്രിക്കറ്റ് അസോസിയേഷന്‍ ഗാലറിയില്‍ പ്രമുഖരെ എത്തിച്ച് ശ്രദ്ധേ നേടിയിരുന്നു. 2016-ല്‍ നടന്ന ട്വന്‍റി-20 ലോകകപ്പിലെ ഇന്ത്യാ-പാക്കിസ്ഥാന്‍ മത്സരത്തില്‍ ബോളിവുഡ് താരം അമിതാബ് ബച്ചന്‍ ക്ഷണിക്കപെട്ട അതിഥിയായി എത്തിയിരുന്നു. അന്ന് അമിതാബ് ബച്ചന്‍ ദേശീയ ഗാനം ആലപിച്ച് ശ്രദ്ധ നേടിയിരുന്നു. മുന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ഇപ്പോഴത്തെ പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാനും ഇത്തരത്തില്‍ ഗാലറിയില്‍ കളികാണാന്‍ എത്തിയിരുന്നു.
ബിസിസിഐ പ്രസിഡന്‍റായി നിലവിലെ ബംഗാൾ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി സ്ഥാനമേല്‍ക്കുന്ന സാഹചര്യത്തില്‍ കോല്‍ക്കത്തയിലെ ക്രിക്കറ്റ് പ്രേമികൾ കൂടുതല്‍ അത്ഭുതങ്ങൾക്ക് സാക്ഷ്യംവഹിക്കാമെന്ന പ്രതീക്ഷയിലാണ്. 2011-ലാണ് ലോകനേതാക്കൾ ക്രിക്കറ്റ് വേദിയില്‍ ഒത്തുകൂടുന്നതിന് ആരാധകർ ആദ്യം സാക്ഷ്യം വഹിച്ചത്. അന്ന് മൊഹാലിയില്‍ നടന്ന ലോകകപ്പ് സെമി ഫൈനല്‍ മത്സരം കാണാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും പാക്ക് പ്രധാനമന്ത്രി യൂസഫ് റാസാ ഗിലാനിയും എത്തിയിരുന്നു. ഇരു രാജ്യങ്ങളുടെയും മറ്റ് പ്രതിനിധികളും ഗാലറിയിലുണ്ടയിരുന്നു.

ABOUT THE AUTHOR

...view details