വഡോദര: അന്താരാഷ്‌ട്ര വനിതാ ക്രിക്കറ്റില്‍ ഇന്ത്യന്‍ താരം മിതാലി രാജിന് അപൂർവ നേട്ടം. രണ്ട് ദശകമായി കളിക്കളത്തില്‍ തുടരുന്നുവെന്ന റെക്കോഡാണ് ഈ ക്രിക്കറ്ററെ തേടിയെത്തിയിരിക്കുന്നത്. വഡോദരയില്‍ ദക്ഷിണാഫ്രിക്കെതിരായ ആദ്യഏകദിനം കളിച്ചതോടെയാണ് മിതാലിയെ തേടി ഈ നേട്ടമെത്തിയത്. മൂന്ന് ഏകദിനങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരം വിജയിച്ചതോടെ താരത്തിന്‍റെ നേട്ടം ഇരട്ടി മധുരമുള്ളതായി. 11 റണ്‍സെടുത്ത ക്യാപ്റ്റന്‍ മിതാലി പുറത്താകാതെ മത്സരത്തില്‍ നിന്നു. 1999 ജൂണ്‍ ആറിന് അയർലെന്‍റിനെതിരെ ആയിരുന്നു മിതാലി വനിതാ ഏകദിന ക്രിക്കറ്റില്‍ അരങ്ങേറിയത്.
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്‍ മിതാലിക്ക് അപൂർവ നേട്ടം
രണ്ട് ദശകമായി കളിക്കളത്തില്‍ തുടരുന്നുവെന്ന റെക്കോഡാണ് മിതാലി രാജിനിനെ തേടിയെത്തിയിരിക്കുന്നത്. ഇതിനകം 204 ഏകദനങ്ങളും ഈ വനിതാ ക്രിക്കറ്റർ കളിച്ചു.
വനിതാ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ഏകദിനങ്ങൾ കളിച്ച താരമെന്ന റെക്കോഡും മിതാലിയുടെ പേരിലാണ്. 204 ഏകദന മത്സരങ്ങളിലാണ് ഈ വനിതാ ക്രിക്കറ്റർ കളിച്ചത്. ഇംഗ്ലണ്ടിന്‍റെ ചാർലോട്ടി എഡ്വാർഡും(191)ഉും ഇന്ത്യയുടെ ജ്വാലന്‍ ഗോസ്വാമി(178)ഉം ഓസ്‌ട്രേലിയയുടെ അലക്സ് ബ്ലാക്ക് വെലുമാണ്(144) ഈ നേട്ടത്തില്‍ മിതാലി രാജിന്‍റെ പിന്നിലുള്ളത്. 36 വയസുള്ള മിതാലി ഇന്ത്യക്ക് വേണ്ടി 10 ടെസ്റ്റ് മത്സരങ്ങളിലും 89 ട്വന്‍റി-20യുലും മത്സരിച്ചിട്ടുണ്ട്. കഴിഞ്ഞ മാസമാണ് മിതാലി ട്വന്‍റി-20യില്‍ നിന്നും വിരമിച്ചത്.