മുംബൈ : ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിതാലി രാജ് ടി 20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 2021 ഏകദിന ലോക കപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് ടി 20യില്‍ നിന്ന് വിരമിക്കുന്നതെന്നാണ് മിതാലി വ്യക്തമാക്കിയിരിക്കുന്നത്.
മിതാലി രാജ് ടി 20യില്‍ നിന്ന് വിരമിച്ചു
2012 ഏകദിന ലോകകപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് രാജിയെന്ന് മിതാലി
2006 ൽ ഇന്ത്യയുടെ ആദ്യ ടി 20 ക്യാപ്റ്റനായിരുന്നു മിതാലി. 2012, 2014, 2016 വർഷങ്ങളിൽ ലോകകപ്പ് ഉൾപ്പെടെ 32 മത്സരങ്ങളിൽ മിതാലിയാണ് ഇന്ത്യയെ നയിച്ചത്. ഇന്ത്യക്ക് വേണ്ടി ഏദകിന ലോകകപ്പ് നേടുകയെന്നുള്ളത് എന്‍റെ വലിയ സ്വപ്നമാണ്. അതിന് വേണ്ടിയാണ് താന്‍ ടി ട്വൻടിയില്‍ നിന്ന് വിരമിക്കുന്നതെന്നും മിതാലി പറഞ്ഞു. ബിസിസിഐയുടെ നിരന്തരമായ പിന്തുണയ്ക്ക് ഞാൻ നന്ദി പറയുന്നു, കൂടാതെ ദക്ഷിണാഫ്രിക്കൻ വനിതകൾക്കെതിരായ ഹോം സീരീസിനായി ഇന്ത്യൻ ടി 20 ടീമിന് ആശംസകൾ നേരുന്നുവെന്നും മിതാലി കൂട്ടിച്ചേര്‍ത്തു. 89 ടി-20 മത്സരങ്ങളില്‍ നിന്നായി 17 അര്‍ധ സെഞ്ച്വറിയടക്കം 2364 റണ്‍സ് നേടിയിട്ടുണ്ട്. 97 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.