കറാച്ചി:ഒരു ഘട്ടത്തില്‍ ന്യൂസിലന്‍ഡ് പര്യടനത്തില്‍ നിന്നും പിന്‍മാറുന്ന കാര്യം ആലോചിച്ചതായി പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകനും ചീഫ് സെലക്‌ടറുമായ മിസ്‌ബാ ഉള്‍ഹഖ്. ന്യൂസിലന്‍ഡ് പര്യടനത്തിന് എത്തിയ എട്ട് പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഇതിനകം കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ ചില താരങ്ങള്‍ ബയോ സെക്വയര്‍ ബബിള്‍ ഭേദിച്ചതായും പരാതി ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് പര്യടനത്തിന്‍റെ ഭാഗമായുള്ള പരമ്പരകള്‍ നടക്കുന്ന കാര്യത്തില്‍ ഉറപ്പില്ല. ഈ പശ്ചാത്തലത്തിലാണ് മിസ്‌ബായുടെ പ്രതികരണം.
ന്യൂസിലന്‍ഡ് പര്യടനത്തില്‍ നിന്നും പിന്‍മാറാന്‍ ആലോചിച്ചു: മിസ്‌ബ ഉള്‍ഹഖ്
ന്യൂസിലന്‍ഡ് പര്യടനത്തിന് എത്തിയ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിലെ എട്ടുപേര്‍ക്ക് ഇതിനകം കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുഖ്യ പരിശീലകന്‍ മിസ്‌ബ ഉള്‍ഹഖിന്‍റെ പ്രതികരണം
ഒരു ഘട്ടത്തില്‍ പര്യടനത്തില്‍ നിന്നും പിന്‍മാറുന്ന കാര്യം ഞങ്ങള്‍ ആലോചിച്ചിരുന്നു. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ സാധാരണ നിലയിലേക്ക് എത്തി. ക്വാറന്‍റൈന്‍ പൂര്‍ത്തീകരിച്ച ടീം അംഗങ്ങള്‍ ക്വീന്‍സ് ടൗണില്‍ പരിശീലനം പുനരാരംഭിച്ചു. മൂന്ന് മത്സരങ്ങളുള്ള ടി20 പരമ്പരയും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് ന്യൂസിലന്‍ഡ് പര്യടനത്തിന്‍റെ ഭാഗമായി പാകിസ്ഥാന്‍ കളിക്കുക. ടി20 പരമ്പര ഈം മാസം 18ന് ആരംഭിക്കും.
ന്യൂസിലന്‍ഡിലെ പേസ് ബോളേഴ്‌സിന് അനുകൂലമായ സാഹചര്യങ്ങള്‍ പാക് ബൗളേഴ്‌സിന് ഗുണം ചെയ്യുമെന്ന് മിസ്‌ബ വിലയിരുത്തി. നസീമും വഹാബും ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് ഇത് ഗുണം ചെയ്യും. നായകന്‍ എന്ന നിലയില്‍ ബാബര്‍ അസം ഏറെ പുരോഗമിച്ചിട്ടുണ്ടെന്നും മിസ്‌ബ ഉള്‍ഹക്ക് കൂട്ടിച്ചേര്‍ത്തു.