ന്യൂഡല്‍ഹി:ഐപിഎല്ലിലെ പുതിയ തീരുമാനങ്ങളില്‍ പ്രതിഷേധിച്ച് ഫ്രാഞ്ചൈസി അധികൃതർ രംഗത്ത്. സമ്മാനത്തുക 50 ശതമാനമായി വെട്ടിക്കുറച്ചതിലും ഗ്രൗണ്ട് ഫീ വർദ്ധിപ്പിച്ചതിലുമാണ് ഫ്രാഞ്ചൈസികൾ കൂട്ടത്തോടെ പ്രതിഷേധിക്കാന്‍ ഒരുങ്ങുന്നത്. അടുത്തുതന്നെ എട്ട് ഫ്രാഞ്ചൈസി അധികൃതരും ഒപ്പിട്ട കത്ത് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിക്ക് കൈമാറുമെന്ന് ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇതു സംബന്ധിച്ച കത്ത് ഗാംഗുലിക്ക് കൈമാറുമെന്നാണ് സൂചന.
സമ്മാനത്തുക വെട്ടിക്കുറച്ച തീരുമാനം; പ്രതിഷേധവുമായി ഫ്രാഞ്ചൈസികൾ - സൗരവ് ഗാംഗുലി വാർത്ത
അടുത്ത 24 മണിക്കൂറിനുള്ളില്‍ പ്രതിഷേധം അറിയിച്ചുകൊണ്ടുള്ള കത്ത് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിക്ക് കൈമാറുമെന്ന് ഫ്രാഞ്ചൈസി വൃത്തങ്ങൾ സൂചിപ്പിച്ചു
![സമ്മാനത്തുക വെട്ടിക്കുറച്ച തീരുമാനം; പ്രതിഷേധവുമായി ഫ്രാഞ്ചൈസികൾ IPL news BCCI news Sourav Ganguly news Prize money news സമ്മാനത്തുക വാർത്ത ഐപിഎല്‍ വാർത്ത ബിസിസിഐ വാർത്ത സൗരവ് ഗാംഗുലി വാർത്ത സൗരവ് ഗാംഗുലി വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6317298-214-6317298-1583489915225.jpg)
ബിസിസിഐയുടെ നടപടി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് ഡല്‍ഹി ക്യാപ്പിറ്റല്‍സുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കി. ഓൾ സ്റ്റാർ ഗെയിംസ് ഉൾപ്പെടെയുള്ള കാര്യങ്ങളിലും ഇതു തന്നെയാണ് സംഭവിച്ചത്. അവസാനം കാര്യങ്ങൾ അറിഞ്ഞത് ഫ്രാഞ്ചൈസികളാണ്. ഇങ്ങനെയാണോ കാര്യങ്ങൾ നടപ്പാക്കേണ്ടതെന്നും ഫ്രാഞ്ചൈസി അധികൃതർ ചോദിച്ചു.
നേരത്തെ ഐപിഎല്‍ വിജയികൾക്കുള്ള സമ്മാനത്തുക 20 കോടിയില്‍ നിന്നും 10 കോടിയായും റണ്ണേഴ്‌സ് അപ്പിനുള്ള സമ്മാനത്തുക 12.5 കോടിയില്‍ നിന്നും 6.25 കോടിയായും ക്വാളിഫയേഴ്‌സിനുള്ള സമ്മാനത്തുക 8.75 കോടിയില്‍ നിന്നും 4.375 കോടിയായും വെട്ടിക്കുറച്ചു. അതേസമയം മാച്ച് ഫീ ഇനത്തില്‍ ഫ്രാഞ്ചൈസികൾ നല്‍കേണ്ട തുക 30 ലക്ഷം രൂപയില്‍ നിന്നും 50 ലക്ഷം രൂപയായി വർദ്ധിപ്പിച്ചു. ഫ്രാഞ്ചൈസികൾ സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലാണെന്ന കാരണം പറഞ്ഞാണ് ബിസിസിഐ സമ്മാനത്തുക വെട്ടിക്കുറച്ചത്. ബിസിസിഐ നടപടിയില്‍ ശക്തമായ പ്രതിഷേധമാണ് ഫ്രാഞ്ചൈസികളുടെ ഭാഗത്ത് നിന്നും ഉയരുന്നത്.