കേരളം

kerala

ETV Bharat / sports

മൈക്കിൾ ക്ലാർക്കിന് ഓർഡർ ഓഫ്‌ ഓസ്‌ട്രേലിയ ബഹുമതി - മൈക്കിൾ ക്ലാർക്ക് വാർത്ത

നേരത്തെ ഓസ്‌ട്രേലിയന്‍ നായകന്‍മാരായ അലന്‍ ബോർഡർ, സ്റ്റീവോ എന്നിവർ ഓസ്‌ട്രേലിയയിലെ സൈനികേതര പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് ഓസ്‌ട്രേലിയ സ്വന്തമാക്കിയിരുന്നു

michael clarke news  order of australia news  മൈക്കിൾ ക്ലാർക്ക് വാർത്ത  ഓർഡർ ഓഫ്‌ ഓസ്‌ട്രേലിയ വാർത്ത
ക്ലാർക്ക്

By

Published : Jun 8, 2020, 2:22 PM IST

സിഡ്‌നി: ഓസ്‌ട്രേലിയയിലെ സൈനികേതര പരമോന്നത ബഹുമതിയാ ഓർഡർ ഓഫ്‌ ഓസ്‌ട്രേലിയ മൈക്കിൾ ക്ലാർക്കിന്. 2015 ലോകകപ്പില്‍ ക്ലാർക്കിന്‍റെ നേതൃത്വത്തിലുള്ള ഓസ്‌ട്രേലിയന്‍ ടീമാണ് ലോകകപ്പ് സ്വന്തമാക്കിയത്. ക്രിക്കറ്റിലെ ക്ലാർക്കിന്‍റെ നേട്ടങ്ങൾ പരിഗണിച്ചാണ് ബഹുമതി. നേരത്തെ ഓസ്‌ട്രേലിയന്‍ നായകന്‍മാരായ അലന്‍ ബോർഡർ, സ്റ്റീവോ തുടങ്ങിയവർ ഈ ബഹുമതി സ്വന്തമാക്കിയിരുന്നു. രാജ്യത്തെ സൈനികേതര പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് ഓസ്‌ട്രേലിയ സ്വന്തമാക്കാനായതില്‍ അഭിമാനിക്കുന്നതായി മൈക്കിൾ ക്ലാർക്ക് പറഞ്ഞു.

39 വയസുള്ള ക്ലാർക്ക് ലോകകപ്പ് സ്വന്തമാക്കിയ ശേഷം 2015-ല്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. 115 ടെസ്റ്റുകളും 245 ഏകദിനങ്ങളും 34 ടി20 കളും ക്ലാർക്ക് കളിച്ചിട്ടുണ്ട്. ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 8,643 റണ്‍സും ഏകദിനത്തില്‍ 7,981 റണ്‍സും ടി20യില്‍ 488 റണ്‍സും ക്ലാർക്ക് സ്വന്തമാക്കി.

ABOUT THE AUTHOR

...view details