ഭുവനേശ്വർ: ക്രിക്കറ്റ് പരിശീലനത്തിനിടെ ചെവിയില്‍ പന്ത് കൊണ്ട് മെഡിക്കല്‍ വിദ്യാർഥിക്ക് ദാരുണാന്ത്യം. ഒഡീഷയിലെ ഗഞ്ജം ജില്ലയിലായിരുന്നു സംഭവം. ഒഡീഷയിലെ എംകെസിജി മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ പരിശീലനത്തിനിടെയാണ് അനിഷ്‌ട സംഭവമുണ്ടായത്. എസ്എല്‍എൻ മെഡിക്കല്‍ കോളജിലെ രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിയായ വിശ്വഭൂഷൺ സാഹുവാണ് മരിച്ചത്. ബാറ്റ് ചെയ്യുന്നതിനിടെ സാഹുവിന്‍റെ ചെവിയില്‍ പന്ത് കൊള്ളുകയായിരുന്നു. ഹെല്‍മറ്റ് ധരിച്ചിട്ടുണ്ടായിരുന്നുവെങ്കിലും പന്ത് കൊണ്ടയുടൻ അദ്ദേഹം ബോധരഹിതനായി വീണു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ക്രിക്കറ്റ് പരിശീലനത്തിനിടെ പന്ത് ചെവിയില്‍ കൊണ്ട് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം - medical student death
ഒഡീഷയിലെ ഗഞ്ജം ജില്ലയിലാണ് സംഭവം. രണ്ടാം വർഷ മെഡിക്കല്‍ വിദ്യാർഥി വിശ്വഭൂഷണ്‍ സാഹുവാണ് മരിച്ചത്.

ഇതാദ്യമായല്ല ക്രിക്കറ്റ് ഗ്രൗണ്ടില്‍ താരങ്ങൾക്ക് ജീവൻ നഷ്‌ടപ്പെടുന്നത്. ജസ്‌പർ വിനല്‍ മുതല്‍ ഓസ്‌ട്രേലിയൻ താരം ഫില്‍ ഹ്യൂസ് വരെ ആ പട്ടികയില്‍ ഉൾപ്പെടും. 2014 നവംബർ ഇരുപത്തിയഞ്ചിനാണ് ക്രിക്കറ്റ് പന്ത് തലയ്‌ക്ക് പിന്നില്‍ തട്ടി ഓസ്‌ട്രേലിയൻ യുവതാരം ഫില്‍ ഹ്യൂസിന് ജീവൻ നഷ്‌ടമായത്. സൗത്ത് ഓസ്‌ട്രേലിയയും ന്യൂ സൗത്ത് വെയില്‍സും തമ്മിലുള്ള ഫസ്റ്റ് ക്ലാസ് മത്സരത്തിനിടെയാണ് പേസ് ബൗളർ സീൻ അബോട്ടിന്‍റെ ബൗൺസർ ഹ്യൂസിന്‍റെ ജീവനെടുത്തത്. പല സുരക്ഷാ മാനദണ്ഡങ്ങളും ക്രിക്കറ്റില്‍ കൊണ്ടുവരാൻ കാരണവും ഹ്യൂസിന്‍റെ വിയോഗമായിരുന്നു.