ന്യൂഡല്‍ഹി:ബ്രയിന്‍ ലാറയുടെ റെക്കോഡ് തകർക്കാന്‍ ഒരു അവസരം ലഭിച്ചേക്കുമെന്ന് ഓസിസ് ഓപ്പണർ ഡേവിഡ് വാർണർ. ഇന്‍സ്റ്റഗ്രാമിലാണ് താരം ഇതുസംബന്ധിച്ച പ്രതികരണം നടത്തിയത്. ടെസ്റ്റ് ക്രിക്കറ്റിലെ ലാറയുടെ വ്യക്തിഗത റെക്കോഡായ 400 തകർക്കാന്‍ തനിക്ക് ഇനിയൊരിക്കല്‍ അവസരം ലഭിക്കുമെന്ന ശുഭാപ്തി വിശ്വാസമാണ് വാർണർ പ്രകടിപ്പിച്ചത്. ലാറക്കൊപ്പം നില്‍ക്കുന്ന ചിത്രവും താരം പങ്കുവച്ചു.
ലാറയുടെ റെക്കോഡ് മറികടക്കും: വാർണർ
ടെസ്റ്റ് ക്രിക്കറ്റില്‍ മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരം ബ്രയിന്‍ ലാറയുടെ റെക്കോഡ് മറികടക്കുമെന്ന് ഓസ്ട്രേലിയന്‍ ഓപ്പണർ ഡേവിഡ് വാർണർ. ടിം പെയിന്‍ ഇന്നിങ്സ് ഡിക്ലയർ ചെയ്തതിലൂടെ പാക്കിസ്ഥാന് എതിരായ പകല്‍ രാത്രി മത്സരത്തില്‍ ലാറയുടെ റെക്കോഡ് മറികടക്കാനുള്ള അവസരം വാർണർക്ക് നഷ്ടമായിരുന്നു
പാക്കിസ്ഥാന് എതിരെ അഡ്‌ലെയ്ഡില്‍ നടന്ന പിങ്ക് ബോൾ ടെസ്റ്റില്‍ വാർണർ 335 റണ്‍സെടുത്ത് പുറത്താകാതെ നിന്നിരുന്നു. അന്ന് ഓസീസ് നായകന്‍ ടിം പെയിന്‍ ഇന്നിങ്സ് ഡിക്ലയർ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം അഡ്‌ലെയ്ഡ് ടെസ്റ്റില്‍ വാർണർ നിരവധി റെക്കോഡുകളും തിരുത്തികുറിച്ചു. മാർക്ക് ടെയ്‌ലറിനെയും ഇതിഹാസ താരം ഡോൺ ബ്രാഡ്‌മാനെയും മറികടന്ന് ടെസ്റ്റിൽ ഓസ്‌ട്രേലിയക്കായി ഏറ്റവും ഉയർന്ന രണ്ടാമത്തെ വ്യക്തിഗത സ്‌കോറും താരം നേടി. ബ്രാഡ്മാനെ മറികടന്ന് അഡ്‌ലെയ്ഡില്‍ ഉയർന്ന വ്യക്തിഗത സ്‌ക്കോർ നേടുന്ന താരമാകാനും ടെസ്റ്റ് മത്സരത്തില്‍ രണ്ട് തവണ 250-ല്‍ അധികം നേടുന്ന ഏക ഓസ്‌ട്രേലിയൻ ബാറ്റ്സ്മാന്‍ ആകാനും വാർണർക്കായി.
ഈ വർഷം ആഷസില്‍ വാർണർ മോശം പ്രകടനമാണ് കാഴ്ച്ചവച്ചത്. ആഷസില്‍ 95 റണ്‍സ് മാത്രമായിരുന്നു താരത്തിന്‍റെ സംഭാവന. ആഷസിന് ശേഷമുള്ള മത്സരങ്ങളില്‍ താരം മികച്ച പ്രകടനമാണ് കാഴ്ച്ചവച്ചത്. പാക്കിസ്ഥാന് എതിരെ രണ്ട് മത്സരങ്ങൾ ഉള്ള പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ വാർണർ 154 റണ്‍സ് എടുത്തിരുന്നു.