കേരളം

kerala

ETV Bharat / sports

പിറന്നൾ ആഘോഷിച്ച് മായങ്ക് അഗർവാൾ - mayank agarwal news

ന്യൂസിലന്‍ഡിന് എതിരായ ടെസ്‌റ്റ് പരമ്പരയില്‍ പരിക്കേറ്റ ഹിറ്റ്മാന്‍ രോഹിത് ശർമ്മയുടെ അഭാവത്തില്‍ ഓപ്പണറായി പരിഗണിക്കാന്‍ ഇടയുള്ള താരമാണ് കർണാടക സ്വദേശിയായ മായങ്ക് അഗർവാൾ

മായങ്ക് അഗർവാൾ വാർത്ത  മായങ്ക് വാർത്ത  mayank agarwal news  mayank news
മായങ്ക്

By

Published : Feb 16, 2020, 3:07 PM IST

ഹൈദരാബാദ്: പിറന്നാൾ ആഘോഷിച്ച് ഇന്ത്യന്‍ ബാറ്റ്സ്‌മാന്‍ മായങ്ക് അഗർവാൾ. ബിസിസിഐ ട്വീറ്റിലൂടെ ന്യൂസിലന്‍ഡിലെ പിറന്നാൾ ആഘോഷത്തിന്‍റെ ചിത്രങ്ങൾ പുറത്തുവിട്ടു. സഹതാരങ്ങൾക്ക് ഒപ്പം മായങ്ക് ജന്മദിനം ആഘോഷിക്കുന്നതാണ് ചിത്രത്തിലുള്ളത്.

നേരത്തെ ഹാമില്‍ട്ടണില്‍ ന്യൂസിലന്‍ഡിനെതിരെ നടന്ന സന്നാഹ മത്സരത്തില്‍ 81 റണ്‍സെടുത്ത് മായങ്ക് പിറന്നാൾ ആഘോഷങ്ങൾക്ക് തുടക്കമിട്ടിരുന്നു. ഇന്ത്യയുടെ സ്ഥിരം ഓപ്പണർമാരുടെ ഇടയിലേക്ക് പരിഗണിക്കുന്ന താരങ്ങളില്‍ ഒരാളാണ് 29 വയസുള്ള അഗർവാൾ. 151 പന്തില്‍ മൂന്ന് സിക്‌സും 10 ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്സ്. മത്സരം സമനിലയില്‍ കലാശിച്ചു. 2018-ല്‍ ഓസ്‌ട്രേലിയക്ക് എതിരെ നടന്ന ടെസ്റ്റിലൂടെയാണ് താരം തന്‍റെ ആദ്യ അന്താരാഷ്‌ട്ര മത്സരം കളിക്കുന്നത്. ഒമ്പത് ടെസ്‌റ്റ് മത്സരങ്ങളിലെ 13 ഇന്നിങ്സുകളില്‍ നിന്നായി 872 റണ്‍സ് മായങ്ക് സ്വന്തമാക്കി. 243 റണ്‍സാണ് താരത്തിന്‍റെ ഏറ്റവും ഉയർന്ന സ്‌കോർ. ഇന്‍ഡോറില്‍ നടന്ന ബംഗ്ലാദേശിനെതിരായ മത്സരത്തിലാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.

ഇക്കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് ന്യൂസിലന്‍ഡിന് എതിരെയാണ് താരം ആദ്യ ഏകദിന മത്സരം കളിക്കുന്നത്. എന്നാല്‍ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ മായങ്കിന് ശോഭിക്കാനായില്ല. പരമ്പരയില്‍ 36 റണ്‍സ് മാത്രമാണ് താരത്തിന് സ്വന്തമാക്കാനായത്.

ABOUT THE AUTHOR

...view details