ലാഹോർ: ക്രിക്കറ്റിലെ വാതുവെപ്പ് മാഫിയക്ക് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് മുന്‍ പാക് പേസർ അക്വിബ് ജാവേദ്. നേരത്തെ ഇന്ത്യന്‍ പ്രീമിയർ ലീഗിനെതിരെയും വാതുവെപ്പുമായി ബന്ധപ്പെട്ട ആരോപണം ഉയർന്നിരുന്നു. എന്നാല്‍ മാഫിയക്കെതിരെ ആർക്കും ഒന്നും ചെയ്യാന്‍ ധൈര്യമുണ്ടായിരുന്നില്ല. ഒരിക്കല്‍ നിങ്ങൾ വാതുവെപ്പിന്‍റെ ഭാഗമായാല്‍ പിന്നീട് നിങ്ങൾക്ക് അതില്‍ നിന്നും മോചിതനാകാന്‍ സാധിക്കില്ല. എന്‍റെ കരിയര്‍ അപൂര്‍ണമായി അവസാനിച്ചു. ഞാന്‍ വാതുവെപ്പുകാര്‍ക്കെതിരെ സംസാരിച്ചതാണ് അതിന് കാരണം. എനിക്ക് വധഭീഷണിവരെയുണ്ടായി. വെട്ടിനുറുക്കുമെന്നായിരുന്നു ഭീഷണി. തന്‍റെ നിലപാടുകൾ കാരണം പാക് ടീമിന്‍റെ മുഖ്യ പരിശീലകനാവാന്‍ കഴിയാതെ പോയെന്നും 47 വയസുള്ള അക്വിബ് ജാവേദ് പറഞ്ഞു.
വാതുവെപ്പ് മാഫിയക്ക് ഇന്ത്യയുമായി ബന്ധം: അക്വിബ് ജാവേദ് - aaqib javed news
വാതുവെപ്പുകാര്‍ക്കെതിരെ സംസാരിച്ചത് കാരണം തന്‍റെ കരിയര്‍ അപൂര്‍ണമായി അവസാനിച്ചെന്നും 47 വയസുള്ള മുന്‍ പാക് പേസർ അക്വിബ് ജാവേദ്
അക്വിബ് ജാവേദ്
വലംകൈയ്യന്‍ ബൗളറായ ജാവേദ് പാകിസ്ഥാന് വേണ്ടി 22 ടെസ്റ്റുകളും 163 ഏകദിനങ്ങളും കളിച്ചു. ടെസ്റ്റില്‍ 54-ഉം ഏകദിനത്തില്‍ 182-ഉം വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്.