കേരളം

kerala

ETV Bharat / sports

ദക്ഷിണാഫ്രിക്കയെ കരകയറ്റാന്‍ മാർക്ക് ബൗച്ചർ - ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകനായി മുന്‍ വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാന്‍ മാർക്ക് ബൗച്ചറെ ചുമതലപെടുത്തി. അടുത്ത കാലത്തായി ദക്ഷിണാഫ്രിക്കന്‍ ടീം മോശം പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്

South Africa head coach news  Mark Boucher news  ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍  മാർക്ക് ബൗച്ചർ വാർത്ത
മാർക്ക് ബൗച്ചർ

By

Published : Dec 14, 2019, 8:13 PM IST

കേപ്പ് ടൗണ്‍: മാര്‍ക്ക് ബൗച്ചര്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യപരിശീലകനാകും. ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ മുന്‍ വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാനായിരുന്നു ബൗച്ചർ. ക്രിക്കറ്റ് സൗത്താഫ്രിക്കയുടെ താത്ക്കാലിക ഡയറക്‌ടര്‍ ഗ്രേയം സ്‌മിത്താണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അദ്ദേഹത്തിന് വലിയ അനുഭവമാണ് ഉള്ളത്. മികച്ച പരിശീലകനായി ബൗച്ചർക്ക് മാറാന്‍ സാധിക്കും. അനുഭവസമ്പത്ത് കുറവുള്ള
ദക്ഷിണാഫ്രിക്കന്‍ ടീമിനെ മുന്‍നിരയിലേക്ക് എത്തിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമെന്ന് സ്‌മിത്ത് പറഞ്ഞു. തുടര്‍ച്ചയായി അഞ്ച് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക തോറ്റുനിൽക്കെ ആണ് ബൗച്ചര്‍ ചുമതലയേൽക്കുന്നത്. 2019 ലോകകപ്പിലും പ്രോട്ടീസിന് തിരിച്ചടി നേരിട്ടിരുന്നു.

2012 അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതിന് മുമ്പ് ബൗച്ചർ 147 ടെസ്‌റ്റ് മത്സരങ്ങളും 195 ഏകദിന മത്സരങ്ങളും 25 ട്വന്‍റി-20 മത്സരങ്ങളും കളിച്ചു. 10469 റണ്‍സാണ് ബൗച്ചർ തന്‍റെ അക്കൗണ്ടില്‍ ഈ കാലയളവില്‍ ചേർത്തത്. 147 റണ്‍സാണ് ഏകദിന മത്സരങ്ങളിലെ അദ്ദേഹത്തിന്‍റെ ഏറ്റവും ഉയർന്ന സ്‌ക്കോർ. നിലവിലെ താല്‍ക്കാലിക ടീം ഡയറക്‌ടർ എനോച്ച് എന്‍ക്വെ സഹപരിശീലകനായി തുടരും.

ABOUT THE AUTHOR

...view details