മാഞ്ചസ്റ്റര്‍:പാകിസ്ഥാന് എതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിന് ബാറ്റിങ് തകർച്ച. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാൻ ആദ്യ ഇന്നിംഗ്സില്‍ 326 റൺസിന് പുറത്തായിരുന്നു. തുടർന്ന് ഒന്നാം ഇന്നിംഗ്‌സ് ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിന് 12 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്‌ടമായി. ഓപ്പണര്‍മാരായ റോറി ബേണ്‍സ് (4) ഡോം സിബ്ലി (8) എന്നിവര്‍ രണ്ടക്കം കടക്കാതെ പുറത്തായപ്പോള്‍ നാലാമനായി ഇറങ്ങിയ ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്സ് റണ്ണൊന്നും എടുക്കാതെയും കൂടാരം കയറി. മുഹമ്മദ് അബ്ബാസ് ബെന്‍ സ്റ്റോക്‌സിനെ ബൗള്‍ഡാക്കുകയായിരുന്നു. റോറി ബേണ്‍സിന്‍റെ വിക്കറ്റ് വീഴ്‌ത്തി ഷഹീന്‍ ഷാ അഫ്രീദിയാണ് പാകിസ്ഥാന്‍റെ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. പിന്നാലെ രണ്ട് വിക്കറ്റ് വീഴ്‌ത്തി മുഹമ്മദ് അബ്ബാസ് മികച്ച പിന്തുണ നല്‍കി.
മാഞ്ചസ്റ്ററില്‍ ഇംഗ്ലണ്ടിന്‍റെ മുൻനിരയെ എറിഞ്ഞിട്ട് പാകിസ്ഥാൻ - manchester test news
നേരത്തെ 156 റണ്‍സോടെ സെഞ്ച്വറി എടുത്ത ഓപ്പണര്‍ ഷാന്‍ മസൂദിന്‍റെ പിന്‍ബലത്തിലാണ് ഒന്നാം ഇന്നിംഗ്‌സില്‍ പാകിസ്ഥാന്‍ 326 റണ്‍സ് സ്വന്തമാക്കിയത്.
നേരത്തെ 156 റണ്‍സോടെ സെഞ്ച്വറി നേടിയ ഓപ്പണര്‍ ഷാന്‍ മസൂദിന്‍റെ പിന്‍ബലത്തിലാണ് പാകിസ്ഥാന്‍ 300 കടന്നത്. ഒരു ഘട്ടത്തില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 176 റണ്‍സ് എന്ന നിലയില്‍ പ്രതിസന്ധിയിലായ പാകിസ്ഥാന് തുണയായത് മസൂദായിരുന്നു. രണ്ട് സിക്‌സും 18 ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്‍റെ ഇന്നിംഗ്‌സ്. ഷദാബ് ഖാനുമായി ചേര്‍ന്ന് മസൂദ് 105 റണ്‍സിന്‍റെ ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. കൂടാതെ ബാബര്‍ അസമുമായി ചേര്‍ന്ന് 96 റണ്‍സിന്‍റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടും താരമുണ്ടാക്കി. മസൂദിനെ കൂടാതെ ബാബര്‍ അസം മാത്രമാണ് പാകിസ്ഥാന് വേണ്ടി അര്‍ദ്ധശതകം പിന്നിട്ടത്.
ഇംഗ്ലണ്ടിന് വേണ്ടി സ്റ്റുവര്‍ട്ട് ബ്രോഡും ജോഫ്ര ആര്‍ച്ചറും മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ക്രിസ് വോക്‌സ് രണ്ട് വിക്കറ്റും ജെയിംസ് ആന്‍ഡേഴ്‌സണ്‍, ഡോം ബെസ്സ് എന്നിവര്‍ ഒരോ വിക്കറ്റ് വീതവും വീഴ്‌ത്തി. മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയാണ് ഇംഗ്ലണ്ട് പര്യടനത്തിന്‍റെ ഭാഗമായി പാകിസ്ഥാന്‍ കളിക്കുക.