കേരളം

kerala

ETV Bharat / sports

യാത്രകളോട് പ്രണയമെന്ന് ജന്മദിനത്തില്‍ മലയാളി ക്രിക്കറ്റ് താരം സഞ്ജു - 26th birth day sanju news

26ാം പിറന്നാള്‍ ആഘോഷിക്കുന്ന മലയാളി ക്രിക്കറ്റ് താരത്തിന് അഭിനന്ദനവുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്

യാത്രയെ കുറിച്ച സഞ്ജു  sanju on travel news  26th birth day sanju news  26ാം പിറന്നാള്‍ ആഘോഷിച്ച് സഞ്ജു
സഞ്ജു

By

Published : Nov 11, 2020, 8:28 PM IST

ക്രിക്കറ്റിനപ്പുറം ഒഴിവ് ദിവസങ്ങളില്‍ യാത്രചെയ്യാനാണ് താല്‍പര്യമെന്ന് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. 26ാം പിറന്നാള്‍ ദിനത്തില്‍ ട്വീറ്റിലൂടെയാണ് സഞ്ജു ഇക്കാര്യം വ്യക്തമാക്കിയത്. ക്ലബ് മഹീന്ദ്ര ഫാമിലി പ്രീമിയര്‍ ലീഗിനെ കുറിച്ചും ട്വീറ്റില്‍ പരാമര്‍ശിക്കുന്നുണ്ട്.

26ാം പിറന്നാള്‍ ആഘോഷിക്കുന്ന സഞ്ജുവിന് ആശംസകളുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി ഉള്‍പ്പെടെയുള്ള ക്രിക്കറ്റ് താരങ്ങള്‍ ട്വീറ്റ് ചെയ്‌തു. കോലിയെ കൂടാതെ രാജസ്ഥാന്‍ റോയല്‍സിലെ സഹതാരം ഡേവിഡ് മില്ലറും രംഗത്ത് വന്നു. സഞ്ജു രാജസ്ഥാന് വേണ്ടി വിക്കറ്റിന് പിന്നില്‍ നടത്തിയ അസമാന്യ പ്രകടനം ഉള്‍പ്പെടെ പങ്കുവെച്ചാണ് മില്ലറുടെ ട്വീറ്റ്. 'എയര്‍ സാംസണിന്‍റെ' പിറന്നാള്‍ ആഘോഷം അന്തരീക്ഷത്തില്‍ എന്ന തലക്കെട്ടോടെയാണ് ട്വീറ്റ്.

ഇന്ത്യന്‍ താരങ്ങളായ കെഎല്‍ രാഹുലും ഹര്‍ഭജന്‍ സിങ്ങും മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്ങും ട്വീറ്റിലൂടെ ആശംസകള്‍ പങ്കുവെച്ചു. ടീം ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന്‍റെ ഭാഗമായ സഞ്ജു വ്യാഴാഴ്‌ച യാത്ര തിരിക്കും. ഏകദിന, ടി20 പരമ്പരകളുടെ ഭാഗമാണ് സഞ്ജു. മൂന്ന് വീതം ടി20യും ഏകദിനങ്ങളുമാണ് ടീം ഇന്ത്യ ഓസ്‌ട്രേലിയയില്‍ കളിക്കുക.

ABOUT THE AUTHOR

...view details