വയനാട്: ആദിവാസിക്കുടിലില്‍ നിന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക്. ഒരു സിനിമാക്കഥ പോലെ വിസ്മയം നിറഞ്ഞതാണ് മാനന്തവാടിക്കടുത്ത് ചോയിമൂലയിൽ കുറിച്യ ആദിവാസി വിഭാഗത്തിൽപ്പെട്ട മിന്നു മണിയുടെ ജീവിതം. ഇപ്പോഴിതാ ആ സ്വപ്നം യാഥാർഥ്യമാകുന്നു. ഇന്ത്യൻ വനിതാ എ ക്രിക്കറ്റ് ടീമിൽ മിന്നു മണി ഇടം നേടി. അടുത്തമാസം നാല് മുതൽ ബംഗ്ലാദേശിലാണ് ടീമിന്‍റെ പര്യടനം.
കുടിലില്‍ നിന്ന് ക്രിക്കറ്റ് മൈതാനത്തേക്ക്; മലയാളത്തിന്‍റെ മുത്താണ് മിന്നുമണി - കേരള ക്രിക്കറ്റ് അസോസിയേഷൻ
കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ മികച്ച വനിതാ താരം, മികച്ച ജൂനിയര്‍ താരം, മികച്ച യുവതാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ താരമാണ് മിന്നു മണി
കേരളത്തിനുവേണ്ടി അണ്ടർ-16 മുതൽ സീനിയർ കാറ്റഗറി വരെയുള്ള എല്ലാ ടീമുകളിലും ഈ ഇരുപതുകാരിയായ ഓൾറൗണ്ടർ കളിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ മുംബൈയിൽ ഇംഗ്ലണ്ടിനെതിരെ നടന്ന ബോർഡ് പ്രസിഡന്‍റ് ഇലവനിലും മിന്നു മണി ഇടംനേടിയിരുന്നു. ഈ മത്സരത്തിലെ മികച്ച പ്രകടനമാണ് എ ടീമിലേക്ക് അവസരമൊരുക്കിയത്.
കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ മികച്ച വനിതാ താരം, മികച്ച ജൂനിയര്‍ താരം, മികച്ച യുവതാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ മിന്നു മണി സ്വന്തമാക്കിയിട്ടുണ്ട്. കൂലിപ്പണിക്കാരനായ അച്ഛന്‍ മണി, അമ്മ വസന്ത, അനുജത്തി എന്നിവര്‍ക്കൊപ്പം ചോയിമൂലയിലെ കൊച്ചുവീട്ടിലാണ് മിന്നുവിന്‍റെ താമസം.