കേരളം

kerala

ETV Bharat / sports

ശ്രീശാന്തിന്‍റെ ആജീവനാന്ത വിലക്ക്; സുപ്രീം കോടതി വിധി ഇന്ന് - സുപ്രീം കോടതി

വിചാരണക്കോടതി കുറ്റവിമുക്‌തനാക്കിയിട്ടും ബിസിസിഐ വിലക്ക് നീക്കാത്തത് കടുത്ത അനീതിയാണെന്നാണ് ശ്രീശാന്തിന്‍റെ വാദം.

ശ്രീശാന്ത്

By

Published : Mar 15, 2019, 8:50 AM IST

ബിസിസിഐയുടെ ആജീവനാന്ത വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ശ്രീശാന്ത് നൽകിയ ഹർജിയിൽ ഇന്ന് സുപ്രീംകോടതി വിധി പറയും. ഐപിഎൽ വാതുവയ്പ്പ് കേസിൽ ഡൽഹി പട്യാലഹൗസ് കോടതി വെറുതെ വിട്ടെങ്കിലും ബിസിസിഐയുടെ വിലക്ക് തുടരുകയാണ്. ഇത് ചോദ്യം ചെയ‌്തുള്ള ശ്രീശാന്തിന്‍റെ ഹർജി ഹൈക്കോടതി ഡിവിഷൻ നേരത്തെ ബെഞ്ച് തള്ളിയിരുന്നു.

2013ലെ ഐപിഎല്‍ വാതുവയ്പ്പ് കേസിനെ തുടർന്നാണ് ശ്രീശാന്തിന് ബിസിസിഐ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്. ആറു വർഷമായി ഈ വിലക്ക് തുടരുകയാണ്. ഇതിനിടെ ആരോപണങ്ങൾ തെളിയിക്കപ്പെടാത്തതോടെ വിചാരണക്കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയ ശേഷവും വിലക്ക് നീക്കാൻ ബിസിസിഐ തയ്യാറായില്ല. വിചാരണക്കോടതി കുറ്റവിമുക്‌തനാക്കിയിട്ടും ബിസിസിഐ വിലക്ക് നീക്കാത്തത് കടുത്ത അനീതിയാണെന്നാണ് ശ്രീശാന്തിന്‍റെ വാദം.

എന്നാൽ ഒത്തുകളി വിവാദം മൊത്തത്തിൽ പരിശോധിക്കുമ്പോൾ ശ്രീശാന്തിന്‍റെ പെരുമാറ്റം അത്ര നല്ലതായിരുന്നോ എന്ന് കേസിൽ വാദം കേൾക്കുന്നതിനിടെ കോടതി ചോദിച്ചിരുന്നു. ഒത്തുകളിക്കുന്നതിനായി വാതുവയ്പ്പുകാർ സമീപിച്ച വിവരം എന്തുകൊണ്ട് ശ്രീശാന്ത് ബിസിസിഐയെ അറിയിച്ചില്ല എന്നതും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ജസ്റ്റിസുമാരായ അശോക് ഭൂഷൻ, കെ എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ വിധി പറയുന്നത്.

ABOUT THE AUTHOR

...view details