രാജ്‌കോട്ട്:ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ നൂറ് വിക്കറ്റ് തികയ്‌ക്കുന്ന ഇന്ത്യന്‍ സ്‌പിന്നറായി കുല്‍ദീപ് യാദവ്. 58 മത്സരങ്ങളില്‍ നിന്ന് നൂറ് പേരെ പുറത്താക്കിയ കുല്‍ദീപ്, 76 മത്സങ്ങളില്‍ നിന്ന് ഈ നേട്ടത്തിലേത്തിയ ഹര്‍ഭജന്‍ സിങ്ങിന്‍റെ റെക്കോര്‍ഡാണ് പഴങ്കഥയാക്കിയത്. 2003ലാണ് ഹര്‍ഭജന്‍ നൂറ് വിക്കറ്റ് തികച്ചത്. ഇന്ത്യയിലെ പേസര്‍മാരുടെ പട്ടികയില്‍ 56 മത്സരങ്ങളില്‍ നിന്ന് നൂറ് വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയും, 57 മത്സരങ്ങളില്‍ നിന്ന് നൂറ് വിക്കറ്റ് നേടിയ ജസ്‌പ്രീത് ബുറയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. എല്ലാത്തരം ബൗളര്‍മാരെയും പരിഗണിക്കുമ്പോള്‍ ഷമിക്കും, ബുംറയ്‌ക്കും പിന്നില്‍ മൂന്നാമതാണ് കുല്‍ദീപ് യാദവ്.
17 വര്‍ഷം പഴക്കമുള്ള റെക്കോഡ് തകര്‍ത്ത് കുല്‍ദീപ് യാദവ് - കുല്‍ദീപ് യാദവ്
58 മത്സരങ്ങളില്‍ നിന്ന് നൂറ് വിക്കറ്റ് നേടിയ കുല്‍ദീപ് യാദവ് ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ നൂറ് വിക്കറ്റ് തികയ്‌ക്കുന്ന ഇന്ത്യന്‍ സ്‌പിന്നറായി
രാജ്‌കോട്ടില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന രണ്ടാം ഏകദിനത്തില്‍ ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിയുടെ വിക്കറ്റ് നേടിയതോടെയാണ് കുല്‍ദീപ് റെക്കോര്‍ഡിലേക്കെത്തിയത്. മത്സരത്തില്‍ 98 റണ്‍സ് നേടിയ സ്റ്റീവ് സ്‌മിത്തിന്‍റെ വിക്കറ്റും കുല്‍ദീപ് സ്വന്തമാക്കിയിരുന്നു. ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത് സ്‌മിത്തിന്‍റെ പുറത്താകലായിരുന്നു.
44 മത്സരങ്ങളില്‍ നിന്ന് നൂറ് വിക്കറ്റ് നേട്ടത്തിലെത്തിയ അഫ്‌ഗാന്‍ സ്‌പിന്നറാണ് അന്താരാഷ്‌ട്ര പട്ടികയില്‍ ഒന്നാമതുള്ളത്. 52 മത്സരങ്ങളില്‍ നിന്ന് നൂറിലെത്തിയ ഓസീസ് പേസര്‍ മിച്ചല്‍ സ്‌റ്റാര്‍ക്കാണ് രണ്ടാമത്, 53 കളികളില്‍ നിന്ന് നൂറ് വിക്കറ്റ് നേട്ടത്തിലെത്തിയ പാകിസ്ഥാന്‍ ഇതിഹാസ സ്‌പിന്നര്‍ സാഖ്‌ലൈന്‍ മുഷ്‌താഖ് പട്ടികയില്‍ മൂന്നാമതുണ്ട്.