വിശാഖപട്ടണം: വിശാഖപട്ടണത്തില്‍ ചരിത്ര നേട്ടം കുറിച്ച് ഇന്ത്യന്‍ സ്‌പിന്നർ കുല്‍ദീപ് യാദവ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ കുല്‍ദീപ് തന്‍റെ രണ്ടാമത്തെ ഹാട്രിക്ക് സ്വന്തമാക്കി. അന്തർദേശീയ തലത്തില്‍ ഒന്നിലധികം ഹാട്രിക്കുകൾ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് കുല്‍ദീപ്. 33-ാം ഓവറിലെ അവസാനത്തെ മൂന്ന് പന്തുകളിലാണ് താരത്തിന്‍റെ ഹാട്രിക്ക്.
വിന്‍ഡീസിനെ തകർത്തു; കുല്‍ദീപിന് ചരിത്ര നേട്ടം - വെസ്‌റ്റ് ഇന്‍ഡീസ് വാർത്ത
അന്തർദേശീയ തലത്തില്‍ ഒന്നിലധികം ഹാട്രിക്കുകൾ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി കുല്‍ദീപ്
കുല്‍ദീപ് യാദവ്
വിന്‍ഡീസിനായി പൊരുതിയ ഷായ് ഹോപ്പിന്‍റെ വിക്കറ്റാണ് കുല്‍ദിപ് ആദ്യം സ്വന്തമാക്കിയത്. ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് ക്യാച്ച് വഴങ്ങിയാണ് ഹോപ്പ് കൂടാരം കയറിയത്. പിന്നാലെ 11 റണ്‍സെടുത്ത ജെയ്സണ്‍ ഹോൾഡറുടെയും റണ്ണൊന്നും എടുക്കാതെ അല്‍സാരി ജോസഫിനെയും പുറത്താക്കി. നേരത്തെ 2017-ല്‍ ഓസ്‌ട്രേലിയക്ക് എതിരെ കൊല്‍ക്കത്തിയിലായിരുന്നു കുല്‍ദീപിന്‍റെ ഹാട്രിക്ക് നേട്ടം. മത്സരം 107 റണ്‍സിന് ഇന്ത്യ സ്വന്തമാക്കി.