കേരളം

kerala

ETV Bharat / sports

ക്യാപ്റ്റന്‍ കൂൾ എംഎസ് ധോണി ക്ഷോഭിച്ച സന്ദർഭം പങ്കുവെച്ച് കുല്‍ദീപ്

2017 ഡിസംബറില്‍ ഇന്‍ഡോറില്‍ ശ്രീലങ്കക്ക് എതിരെ നടന്ന ടി20യില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് ധോണി സ്‌പിന്നർ കുല്‍ദീപ് യാദവിനോട് ക്ഷോഭിച്ചത്.

reveals Kuldeep  കുല്‍ദീപിന്‍റെ വെളിപ്പെടുത്തല്‍  ധോണി വാർത്ത  dhoni news
ധോണി

By

Published : Apr 17, 2020, 11:31 PM IST

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി വർഷങ്ങൾക്ക് മുമ്പ് തന്നോട് ക്ഷോഭിച്ച കാര്യം സാമൂഹ്യമാധ്യമത്തിലൂടെ തുറന്ന് പറഞ്ഞ് ഇന്ത്യന്‍ സ്‌പിന്നർ കുല്‍ദീപ് യാദവ്. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയാണ് കുല്‍ദീപ് തന്‍റെ അനുഭവം പങ്കുവെച്ചത്. 2017 ഡിസംബറില്‍ ഇന്‍ഡോറില്‍ ശ്രീലങ്കക്ക് എതിരെ നടന്ന ടി20 മത്സരത്തിലായിരുന്നു ആ സംഭവം നടന്നതെന്ന് കുല്‍ദീപ് ഓർമിച്ചെടുക്കുന്നു.

ക്യാപ്റ്റന്‍ കൂളെന്ന് വിശേഷിപ്പിക്കപ്പെടുന്ന ധോണി ക്ഷുഭിതനാകുന്നത് വളരെ അപൂർവമായി മാത്രമേ ആരാധകർ കണ്ടിട്ടുണ്ടാവൂ. ടീം ഇന്ത്യ അന്ന് ഇന്‍ഡോറില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു. കുശാല്‍ പെരേരയാണ് അന്ന് തന്‍റെ പന്ത് നേരിട്ടത്. കവറിലൂടെ കുശാല്‍ പന്ത് അതിർത്തി കടത്തി. ഫീല്‍ഡിങ്ങില്‍ മാറ്റം വരുത്താന്‍ ധോണി വിക്കറ്റിന് പിന്നില്‍ നിന്നും വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. എന്നാല്‍ അദ്ദേഹത്തിന്‍റെ നിർദേശം താന്‍ കേട്ടില്ലെന്ന് നടിച്ചു. തൊട്ടടുത്ത പന്തിലും കുശാല്‍ റിവേഴ്‌സ് സ്വീപ്പിലൂടെ ബൗണ്ടറി കണ്ടെത്തി. ഇതോടെ നായകന്‍റെ സമനില തെറ്റിയെന്ന് കുല്‍ദീപ് പറയുന്നു. കുപിതനായി അദ്ദേഹം തന്‍റെ അടുത്തേക്ക് എത്തി ശകാരിച്ചു.

താനെന്താ വിഡ്ഢിയാണോ എന്ന് ധോണി തന്നോട് ചോദിച്ചു. 300ല്‍ അധികം ഏകദിനങ്ങൾ കളിച്ചിട്ടുണ്ട് എന്നിട്ടും താന്‍ പറയുന്നത് കേട്ടില്ലെന്ന് ധോണി ദേഷ്യപ്പെട്ട് കൊണ്ട് ചോദിച്ചതായും കുല്‍ദീപ് വെളിപ്പെടുത്തി. ധോണി ക്ഷോഭിച്ചത് കാരണം താന്‍ ഭയചകിതനായെന്നും ഇതേതുടർന്ന് മത്സര ശേഷം അദ്ദേഹത്തെ കണ്ട് സംസാരിച്ചുവെന്നും കുല്‍ദീപ് വെളിപ്പെടുത്തുന്നു. മുമ്പ് എപ്പോഴെങ്കിലും ഇതുപോലെ ക്ഷുഭിതനായോ എന്ന ചോദ്യത്തോട് 20 വർഷത്തിനിടെ ആദ്യമെന്നായിരുന്നു ധോണിയുടെ മറുപടിയെന്നും കുല്‍ദീപ് പറഞ്ഞു. ധോണി ഏറെ പരിചയ സമ്പത്തുള്ള താരമാണെന്നും അദ്ദേഹത്തിന്‍റെ അസാന്നിധ്യം ടീമില്‍ അനുഭവപ്പെടുന്നതായും കുല്‍ദീപ് കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details