പൂനെ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിലെ മികച്ച ബാറ്റിങ് പ്രകടനത്തിന് പിന്നാലെ വികാരാധീനനായി ഇന്ത്യന്‍ താരം ക്രുണാല്‍ പാണ്ഡ്യ. ഇന്നിങ്സിന് പിന്നാലെ ബ്രോഡ്കാസ്റ്റേഴ്സിനോട് സംസാരിക്കവെയാണ് വാക്കുകള്‍ കിട്ടാതെ താരം വിതുമ്പിയത്. താരത്തിന്‍റെ അരങ്ങേറ്റ മത്സരമാണിത്.
'ഈ മത്സരം അച്ഛനു വേണ്ടി'; വികാരാധീനനായി ക്രുണാല്‍ - ക്രുണാല്‍
കഴിഞ്ഞ ജനുവരി 16നാണ് താരത്തിന്‍റെ അച്ഛന്‍ ഹിമാൻഷു പാണ്ഡ്യ (71) മരണപ്പെട്ടത്.
'ഈ മത്സരം അച്ഛനു വേണ്ടി'; വികാരനിര്‍ഭരനായി ക്രുണാല്‍
മത്സരം മരിച്ചു പോയ തന്‍റെ അച്ഛന് വേണ്ടി സമര്‍പ്പിക്കുന്നതായി ക്രുണാല്‍ പറഞ്ഞു. ബ്രോഡ്കാസ്റ്റേഴ്സിന്‍റെ മറ്റ് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ താരം പ്രയാസപ്പെട്ടു. മത്സരത്തില്‍ താരം 31 പന്തിൽ 58 റണ്‍സ് നേടി പുറത്താവാതെ നിന്നിരുന്നു. അതേസമയം മത്സരത്തിനിറങ്ങും മുമ്പ് അനിയനും ഇന്ത്യൻ താരവുമായ ഹാർദിക് പാണ്ഡ്യയിൽ നിന്നാണ് ക്രുണാല്‍ തൊപ്പി ഏറ്റുവാങ്ങിയത്. കഴിഞ്ഞ ജനുവരി 16നാണ് താരത്തിന്‍റെ അച്ഛന്‍ ഹിമാൻഷു പാണ്ഡ്യ (71) മരണപ്പെട്ടത്.