കൊല്‍ക്കത്ത: കൊല്‍ക്കത്തക്കാർക്ക് തന്‍റെ മനസില്‍ പ്രത്യേക സ്ഥാനമുണ്ടെന്ന് ഓസ്‌ട്രേലിയന്‍ പേസർ പാറ്റ് കമ്മിന്‍സ്. ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ ഭാഗമാകാന്‍ താന്‍ ആകാംക്ഷാപൂർവം കാത്തിരിക്കുകയാണെന്ന് കമ്മിന്‍സ്‍ പറഞ്ഞു. ഇന്ത്യയെ കുറിച്ച് കൂടുതല്‍ അറിഞ്ഞത് തന്‍റെ ആദ്യത്തെ ഐപിഎല്‍ സീസണിലായിരുന്നു. അന്ന് കെകെഎന്നിന് ഒപ്പമായിരുന്നു. ആ സാഹചര്യം ഏറെ ഇഷ്‌ടപെട്ടു. ഐപിഎല്‍ ടീമിലൂടെ ധാരാളം അനുഭവം ലഭിച്ചു. ലോകോത്തര താരമായ ജാക്ക് കല്ലിസിനൊപ്പം കളിക്കാന്‍ കഴിഞ്ഞു. ആ സീസണില്‍ ഞങ്ങൾ ഐപിഎല്‍ ട്രോഫി സ്വന്തമാക്കി. ക്ലബിലെ ജീവനക്കാരും മാനേജ്‌മെന്‍റും ഞങ്ങളോട് സൗമ്യമായാണ് പെരുമാറിയത്. ഈ സീസണില്‍ എത്രയും വേഗം ടീമിന്‍റെ ഭാഗമാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും കമ്മിന്‍സ് പറഞ്ഞു.
കൊല്‍ക്കത്ത ഹൃദയത്തില്‍ ഇടം പിടിച്ചു: പാറ്റ് കമ്മിന്‍സ്
2020-ലെ ഐപിഎല്‍ താരലേലത്തില്‍ ഓസ്‌ട്രേലിയന്‍ പേസർ പാറ്റ് കമ്മിന്‍സിനെ റെക്കോഡ് തുകയായ 15 കോടിക്കാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത്
പാറ്റ് കമ്മിന്സ്
നിലവില്‍ കൊവിഡ് 19 ഭീതിയെ തുടർന്ന് കമ്മിന്‍സ് കുടുംബത്തോടൊപ്പം സിഡ്‌നിക്ക് സമീപത്തെ ഫാം ഹൗസില്‍ കഴിയുകയാണ്. 2020-ലെ ഐപിഎല്‍ താരലേലത്തില്‍ കമ്മിന്‍സിനെ റെക്കോഡ് തുകയായ 15 കോടിക്കാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത്. എന്നാല്‍ മഹാമാരി കാരണം സീസണില്‍ മത്സരം ആരംഭിച്ചിട്ടില്ല. ഐപിഎല്‍ അനിശ്ചിതമായി നീട്ടിവെച്ചിരിക്കുകയാണ്.