കേരളം

kerala

ETV Bharat / sports

ട്വന്‍റി-20 ലോകകപ്പ്; വിസ്‌മയിപ്പിക്കുമെന്ന് കോഹ്ലി - വിരാട് കോലി വാർത്ത

ഈ വർഷം ഒക്‌ടോബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്‍റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ നിരയില്‍ ഒരു വിസ്‌മയം പ്രതീക്ഷിക്കാമെന്ന് നായകന്‍ വിരാട് കോഹ്ലി

Team India News  Indore News  Virat Kohli News  Navdeep Saini News  ടീം ഇന്ത്യ വാർത്ത  ഇന്‍ഡോർ വാർത്ത  വിരാട് കോലി വാർത്ത  നവദീപ് സെയ്‌നി വാർത്ത
ടീം ഇന്ത്യ

By

Published : Jan 8, 2020, 12:38 PM IST

ഇന്‍ഡോർ:ട്വന്‍റി-20 ലോകകപ്പിനുള്ള ബോളിങ്ങ് നിരയില്‍ എതിരാളികളെ അത്ഭുതപ്പെടുത്തുന്ന യുവതാരത്തെ പരിഗണിക്കുമെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. മികച്ച പേസിലും ബൗണ്‍സിലും ബൗൾചെയ്യുന്ന യുവതാരത്തെയാണ് പരിഗണിക്കുന്നതെന്നും കോഹ്ലി പറഞ്ഞു. ശ്രീലങ്കക്ക് എതിരെ ഇന്‍ഡോറില്‍ നടന്ന ട്വന്‍റി-20 മത്സരത്തില്‍ വിജയിച്ച ശേഷം സംസാരിക്കുകയായിരുന്നു കോഹ്ലി. ഈ വർഷം ഒക്‌ടോബറില്‍ ഓസ്‌ട്രേലിയയിലാണ് ലോകകപ്പ് നടക്കുക.

ജസ്‌പ്രീത് ബൂമ്ര.

കർണാടകയുടെ ബൗളർ പ്രസിദ്ധ് കൃഷ്ണ മികച്ച പേസും ബൗണ്‍സുമുള്ള താരമാണ്. അദ്ദേഹം ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച രീതിയില്‍ പന്തെറിയുന്നുണ്ട്. ലോകകപ്പിനായി ഇന്ത്യക്ക് വിപുലമായ ബൗളിങ്ങ് നിരയുണ്ട്. അവിടെ ധാരാളം സാധ്യതകൾ പരിഗണിക്കാനാകും. ഇന്‍ഡോറില്‍ ടീം ഇന്ത്യ മികച്ച പ്രകടമാണ് നടത്തിയതെന്നും കോഹ്ലി കൂട്ടിചേർത്തു. രോഹിത് ശർമ്മ ഇല്ലാതിരുന്നിട്ടും ഇന്ത്യക്ക് ജയം ഉറപ്പാക്കാനായി. ഈ പ്രകടനം ടീമെന്ന നിലയില്‍ ഇന്ത്യക്ക് ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കാം. പരിക്കില്‍ നിന്നും മുക്തരായി ടീമില്‍ തിരിച്ചെത്തിയ ജസ്‌പ്രീത് ബൂമ്രയുടെയും ശിഖർ ധവാന്‍റെയും പ്രകടനത്തിലും നവദീപ് സെയ്‌നിയുടെ പ്രകടനത്തിലും അദ്ദേഹം സംതൃപ്‌തി പ്രകടിപ്പിച്ചു.

നവദീപ് സെയ്‌നി.

ട്വന്‍റി-20 മത്സരങ്ങളില്‍ സെയ്‌നി മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. യോർക്കർ ഫലപ്രദമായി പ്രയോഗിക്കാന്‍ താരത്തിന് സാധിക്കുന്നുണ്ടെന്നും വിരാട് കോഹ്ലി പറഞ്ഞു. ശ്രീലങ്കക്ക് എതിരായ ട്വന്‍റി-20 പരമ്പരയിലെ അടുത്ത മത്സരം ജനുവരി 10-ന് പൂനെയില്‍ നടക്കും.

ABOUT THE AUTHOR

...view details