ലാഹോർ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയെ ലോകോത്തര താരങ്ങളുമായി താരതമ്യം ചെയ്യുന്നത് പതിവായി കൊണ്ടിരിക്കുകയാണ്. സമകാലിക ക്രിക്കറ്റില്‍ റെക്കോഡുകൾ ഓരോന്നായി ഭേദിച്ച് മുന്നേറുന്ന കോലിയെ ഇതിനകം ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറുമായും വിവിയന്‍ റിച്ചാർഡുമായും സമകാലികരായ പ്രതിഭാധനരായ ക്രിക്കറ്റർമാരുമായും വരെ ഇതിനകം താരതമ്യം ചെയ്‌തു കഴിഞ്ഞു. ഇപ്പോൾ പാകിസ്ഥാന്‍റെ ഇതിഹാസ താരം ജാവേദ് മിയാന്‍ദാദുമായി കോലിയെ താരതമ്യം ചെയ്യുകയാണ് മുന്‍ പാക് നായകന്‍ ആമെർ സൊഹൈൽ. കോലിയെ ഇതിഹാസ താരമെന്ന് വിശേഷിപ്പിക്കാനും ആമെർ സൊഹൈൽ മടിച്ചില്ല.
ഇതിഹാസ താരങ്ങൾ വ്യക്തിപരമായി മികച്ച പ്രകടനം കാഴ്‌ചവെക്കുമെങ്കിലും അവരുടെ മികവ് ടീമിന് പലപ്പോഴും ഗുണം ചെയ്യാറില്ലെന്ന് സൊഹൈല്‍ പറയുന്നു. പാകിസ്ഥാന്‍റെ ക്രിക്കറ്റ് ചരിത്രവും മഹത്വവും വിളിച്ചുപറയുമ്പോൾ മനസിലേക്ക് ആദ്യമെത്തുക ജാവേദ് മിയാൻദാദിന്‍റെ പേരാണ്. സ്വന്തം പ്രകടനം ഉയർത്തുന്നതോടൊപ്പം സഹതാരങ്ങളുടെ നിലവാരം ഉയർത്താനും മിയാദാദിന് സാധിച്ചതാണ് അദ്ദേഹത്തിന്‍റെ മഹത്വമെന്നും അദ്ദേഹം പറഞ്ഞു.