ന്യൂഡല്‍ഹി:ആഗോള തലത്തില്‍ കായിക താരങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്നും ഇടം പിടിച്ചത് ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി മാത്രം. ഫോബ്‌സ് മാസിക പുറത്തിറക്കിയ പട്ടികയില്‍ 66-ാം സ്ഥാനത്താണ് കോലി. 26 മില്യണ്‍ യുഎസ് ഡോളറാണ് ഒരു വർഷ കാലയളവില്‍ കോലിയുടെ വരുമാനം. 196.36 കോടി രൂപയോളം വരും ഈ തുക. 2019 ജൂണ്‍ 1 മുതല്‍ 2020 ജൂണ്‍ 1 വരെയുള്ള കണക്കാണ് ഇത്. മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുള്ള ഫീസ്, സമ്മാനത്തുക, കായികേതര വരുമാനം എന്നിവ ഇതിൽപ്പെടും. കഴിഞ്ഞ വർഷവും വിരാട് കോലി മാത്രമാണ് ഇന്ത്യയില്‍ നിന്നും ഫോബ്‌സ് പട്ടികയില്‍ ഇടം നേടിയത്. അന്ന് 25 മില്യണ്‍ യുഎസ് ഡോളറായിരുന്നു കോലിയുടെ വരുമാനം. വരുമാനത്തില്‍ മാത്രമല്ല പട്ടികയിലും കോലിക്ക് നേട്ടമുണ്ടാക്കാനായി. ഒറ്റ കുതിപ്പിന് കഴിഞ്ഞ വർഷത്തേക്കാൾ പട്ടികയില്‍ 30 സ്ഥാനം മുന്നിലെത്താന്‍ അദ്ദേഹത്തിനായി.
സമ്പന്നരുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്നും കോലി മാത്രം - ronaldo news
2019 ജൂണ്‍ 1 മുതല്‍ 2020 ജൂണ്‍ 1 വരെയുള്ള കണക്ക് പ്രകാരം 26 മില്യണ്‍ യുഎസ് ഡോളറാണ് വിരാട് കോലിയുടെ വരുമാനം. 196.36 കോടി രൂപയോളം വരും ഈ തുക.
കോലി
പട്ടികയില്‍ ഒന്നാം സ്ഥാനത്ത് സ്വീഡിഷ് ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ സ്വന്തമാക്കി. ഫുട്ബോൾ താരങ്ങളായ ക്രിസ്റ്റ്യാനോ റോണാൾഡോയും ലയണല്‍ മെസിയുമാണ് പട്ടികയില്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍. വനിതകൾക്കിടയില്‍ ജപ്പാനീസ് ടെന്നീസ് താരം നവോമി ഒക്കുഹാരയാണ് ഏറ്റവും കൂടുതല്‍ പ്രതിഫലം സ്വന്തമാക്കുന്നതെന്നും ഫോബ്‌സ് പറയുന്നു.