സിഡ്‌നി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഓസ്‌ട്രേലിയന്‍ പര്യടനത്തിനായി സിഡ്‌നിയില്‍ എത്തി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്ക് ശേഷം ദുബായില്‍ നിന്നും നേരിട്ട് ഓസ്‌ട്രേലിയക്ക് പോവുകയായിരുന്നു ടീം അംഗങ്ങള്‍. ഐപിഎല്ലിന്‍റെ ഭാഗമായ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങളും സംഘത്തോടൊപ്പമുണ്ടായിരുന്നു. ദുബായില്‍ നിന്നും സിഡ്‌നിയില്‍ എത്തിയ സംഘാംഗങ്ങള്‍ 14 ദിവസം നിര്‍ബന്ധിത ക്വാറന്‍റൈനില്‍ കഴിയേണ്ടിവരും. വിരാട് കോലി ഉള്‍പ്പെടെയുള്ള സംഘാംഗങ്ങള്‍ സിഡ്‌നിയില്‍ എത്തിയ ചിത്രങ്ങള്‍ ബിസിസിഐ ട്വീറ്റ് ചെയ്‌തു.
കോലിയും കൂട്ടരും സിഡ്‌നിയില്‍; ഇനി ഓസിസ് അങ്കം - kohli in sydney news
ഓസ്‌ട്രേലിയന്‍ പര്യടനത്തിന്‍റെ ഭാഗമായാണ് ടീം ഇന്ത്യ ഓസ്‌ട്രേലിയയില്‍ എത്തിയത്. ഐപിഎല്ലിന്‍റെ ഭാഗമായ ഓസ്‌ട്രേലിയന്‍ താരങ്ങളും സംഘത്തോടൊപ്പമുണ്ടായിരുന്നു
കോലി
ഈ മാസം 27ന് സിഡ്‌നിയില്‍ ഏകദിന പരമ്പരയോടെയാണ് പര്യടനത്തിന് തുടക്കമാവുക. 29നും ഡിസംബര്‍ രണ്ടിനും അടുത്ത രണ്ട് ഏകദിനങ്ങള്‍ നടക്കും. ടി20 പരമ്പരക്ക് ഡിസംബര്‍ നാലിന് ഓവലില്‍ തുടക്കമാകും. ഡിസംബര്‍ ആറ്, എട്ട് തീയ്യതികളില്‍ ശേഷിക്കുന്ന ടി20 മത്സരങ്ങള്‍ നടക്കും.