കേരളം

kerala

ETV Bharat / sports

ഏഷ്യാ കപ്പിന് ഇന്ത്യയില്ലെങ്കില്‍ ടി20 ലോകകപ്പ് ബഹിഷ്‌കരിക്കും: പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് - ഏഷ്യാ കപ്പ് വാര്‍ത്തകള്‍

ഈ വര്‍ഷം സെപ്‌റ്റംബറില്‍ പാകിസ്ഥാനില്‍ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിന് ഇന്ത്യന്‍ ടീമിനെ അയക്കില്ലെന്ന് ബിസിസിഐ പ്രഖ്യാപിച്ചിരുന്നു.

Pakistan is threatening to boycott 2021 T20 WC  2021 T20 WC t  asia cup news  bcci news  ബിസിസിഐ വാര്‍ത്ത  ഏഷ്യാ കപ്പ് വാര്‍ത്തകള്‍  പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്
ഏഷ്യാ കപ്പിന് ഇന്ത്യയില്ലെങ്കില്‍ ടി20 ലോകകപ്പ് ബഹിഷ്‌കരിക്കും: പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്

By

Published : Jan 25, 2020, 7:34 PM IST

ലാഹോര്‍:പാകിസ്ഥാനിന്‍ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പില്‍ ഇന്ത്യ പങ്കെടുത്തില്ലെങ്കില്‍ ട്വന്‍റി 20 ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഏഷ്യാ കപ്പ് നടത്താനുള്ള അവകാശം പാകിസ്ഥാന്‍ ബംഗ്ലാദേശിന് നല്‍കിയെന്ന റിപ്പോര്‍ട്ടുകളും പിസിബി നിഷേധിച്ചു. പാകിസ്ഥാനില്‍ ഒരു ട്വന്‍റി 20 പരമ്പരയും, ടെസ്‌റ്റ് ചാമ്പ്യന്‍ഷിപ്പിലെ രണ്ട് മത്സരങ്ങളും കളിക്കാമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് സമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഏഷ്യാ കപ്പ് നടത്താനുള്ള അവകാശം പാകിസ്ഥാന്‍ ബംഗ്ലാദേശിന് നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. 2020 സെപ്‌റ്റംബറിലാണ് ഏഷ്യാ കപ്പ്.

എഷ്യാ കപ്പ് നടത്തുന്നതിനുള്ള എല്ലാ നടപടികളും പുരോഗമിക്കുകയാണെന്നും, ഇന്ത്യ പങ്കെടുക്കാതിരിക്കുകയാണെങ്കില്‍ വരാനിരിക്കുന്ന ട്വന്‍റി 20 ലോകകപ്പ് ബഹിഷ്‌കരിക്കുമെന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് വസീം ഖാന്‍ അഭിപ്രായപ്പെട്ടു. പാകിസ്ഥാനിലേക്ക് ഇന്ത്യന്‍ ടീമിനെ അയക്കില്ലെന്ന് ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ഏഷ്യാ കപ്പ് വേദി യുഎഇയിലേക്ക് മാറ്റാന്‍ ചര്‍ച്ച നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ പ്രതികരണം.

ABOUT THE AUTHOR

...view details