കേരളം

kerala

ETV Bharat / sports

മഹാമാരിക്കെതിരായ പോരാട്ടത്തില്‍ പിന്തുണയുമായി കെഎല്‍ രാഹുല്‍ - kl rahul news

രാജ്യത്ത് ഇതിനകം 1.7 ലക്ഷം പേർക്ക് കൊവിഡ് 19 ബാധിച്ചപ്പോൾ 5,000 പേർക്ക് ജീവന്‍ നഷ്‌ടമായി

കെഎല്‍ രാഹുല്‍ വാർത്ത  കൊവിഡ് 19 വാർത്ത  kl rahul news  covid 19 news
കെഎല്‍ രാഹുല്‍

By

Published : May 30, 2020, 1:43 PM IST

ബെംഗ്ലൂരു: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മുന്‍ നിരയില്‍ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർ ഉൾപ്പെടെയുള്ളവർക്ക് പിന്തുണയുമായി ഇന്ത്യന്‍ ബാറ്റ്സ്‌മാന്‍ കെഎല്‍ രാഹുല്‍. മഹാമാരിക്കെതിരെ രാജ്യത്തിന് വേണ്ടി ജീവന്‍ പണയം വെച്ച് മുന്‍ നിരയില്‍ പ്രവർത്തിക്കുന്നവരോട് നന്ദി പറയുന്നു. നിങ്ങൾ ഒരോരുത്തരോടും നന്ദി പറയുന്നു. കൊവിഡ് 19-ന് എതിരായ പ്രവർത്തനം തുടരൂ എന്നും അദ്ദേഹം ട്വീറ്റില്‍ പറയുന്നു.

ആരോഗ്യപ്രവർത്തരെ അഭിനന്ദിച്ച് കൊണ്ടുള്ള കത്തും ഷൂസും പാദരക്ഷയും ഉൾപ്പെടെയാണ് അദ്ദേഹം വിതരണം ചെയ്‌തത്. നേരത്തെയും ഇത്തരത്തില്‍ കൊവിഡ് കെഎല്‍ രാഹുല്‍ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു. രാജ്യത്ത് ഇതിനകം 1.7 ലക്ഷം പേർക്കാണ് കൊവിഡ് 19 ബാധിച്ചത്. ഇതില്‍ 5,000 പേർക്ക് ജീവന്‍ നഷ്‌ടമായി.

ABOUT THE AUTHOR

...view details