ബേ ഓവല്‍: ന്യൂസിലന്‍ഡ് പരമ്പരയില്‍ അത്ഭുത പ്രകടനം കാഴ്‌ചവച്ച ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ കെഎല്‍ രാഹുല്‍ റെക്കോഡ് നേട്ടത്തിലേക്കും. ഒരു ടി-20 പരമ്പരയില്‍ എറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോഡാണ് താരം സ്വന്തമാക്കിയത്. ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോലിയെയാണ് രാഹുല്‍ മറികടന്നത്. ന്യൂസിലന്‍ഡ് പര്യടനത്തിലെ ടി-20 പരമ്പരയില്‍ അഞ്ച് മത്സരങ്ങളില്‍ നിന്നായി 224 റണ്‍സാണ് രാഹുല്‍ അടിച്ചെടുത്തത്. ഇതില്‍ രണ്ട് അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടുന്നു. പരമ്പരയിലെ താരവും രാഹുലായിരുന്നു.
കോലിയുടെ റെക്കോഡ് തകര്‍ത്ത് കെഎല്‍ രാഹുല്‍ - കെഎല്‍ രാഹുല്‍
ഒരു ടി-20 പരമ്പരയില്‍ എറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോഡാണ് താരം സ്വന്തമാക്കിയത്
കോലിയുടെ റെക്കോര്‍ഡ് തകര്‍ത്ത് കെഎല്‍ രാഹുല്‍
2016 വിരാട് കോലി സ്ഥാപിച്ച റെക്കോഡാണ് രാഹുല്‍ പഴങ്കഥയാക്കിയത്. ഓസ്‌ട്രേലിയക്കെതിരെ നടന്ന മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 199 റണ്‍സാണ് കോലി നേടിയത്. പരിക്കേറ്റ റിഷഭ് പന്തിന് പകരക്കാരനായാണ് ന്യൂലസിലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ രാഹുലെത്തിയത്. ബാറ്റിങ്ങിലും വിക്കറ്റ് കീപ്പിങ്ങിലും മികച്ച പ്രകടനമാണ് താരം കാഴ്‌ച വച്ചത്.
Last Updated : Feb 2, 2020, 10:49 PM IST