സിഡ്‌നി: ന്യൂസിലാന്‍ഡിനെതിരായ ടെസ്‌റ്റ് പരമ്പര തൂത്തുവാരി ഓസ്‌ട്രേലിയ. ഓസിസ് പര്യടനത്തിന്‍റെ ഭാഗമായ ടെസ്‌റ്റ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്‌റ്റും ന്യൂസിലാന്‍ഡിന് നഷ്‌ടമായി. സിഡ്‌നിയില്‍ നടന്ന ടെസ്‌റ്റ് 279 റണ്‍സിനാണ് ആതിഥേയർ സ്വന്തമാക്കിയത്. 416 റണ്‍സെന്ന വിജയ ലക്ഷ്യവുമായി രണ്ടാം ഇന്നിങ്സില്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലാന്‍ഡ് 136 റണ്‍സിന് കൂടാരം കയറി. 52 റണ്‍സെടുത്ത ഗ്രാന്‍ഡ് ഹോമ്മി മാത്രമാണ് സന്ദർശകർക്ക് ഇടയില്‍ അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. ഗ്രാന്‍ഡ് ഹോമി ഉൾപ്പെടെ അഞ്ച് ബാറ്റ്സ്‌മാന്‍മാർ മാത്രമാണ് കിവീസ് നിരയില്‍ രണ്ടക്കം കടന്നത്. 12 റണ്‍സെടുത്ത് ജീറ്റ് റാവാലും 22 റണ്‍സെടുത്ത് റോസ് ടെയ്‌ലറും 19 റണ്‍സെടുത്ത് ബിജെ വാട്‌ലിങ്ങും 17 റണ്‍സെടുത്ത് ടോഡ് ആസിലും പുറത്തായി.
സിഡ്‌നിയില്‍ അടിയറവ് പറഞ്ഞ് കീവീസ്; പരമ്പര തൂത്തുവാരി ഓസിസ് - പരമ്പര ഓസിസിന് വാർത്ത
ന്യൂസിലാന്‍ഡിനെതിരായ മൂന്ന് മത്സരങ്ങളുള്ള ടെസ്‌റ്റ് പരമ്പര ഓസ്‌ട്രേലിയ തൂത്തുവാരി. സിഡ്‌നി ടെസ്‌റ്റ് ആതിഥേയർ 279 റണ്‍സിന് ജയിച്ചു

ഓസിസ്
ഓസ്‌ട്രേലിയക്കായി നാഥന്‍ ലിയോണ്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയപ്പോൾ മിച്ചല്‍ സ്‌റ്റാർക്ക് മൂന്ന് വിക്കറ്റും പാറ്റ് കമ്മിന്‍സ് ഒരു വിക്കറ്റും പിഴുതു. നേരത്തെ പെർത്തില്‍ നടന്ന ഡേ-നൈറ്റ് ടെസ്‌റ്റും മെല്‍ബണ്‍ ടെസ്‌റ്റും ആതിഥേയർ സ്വന്തമാക്കിയിരുന്നു. പരമ്പരയില്‍ ഇരട്ട സെഞ്ച്വറിയോടെ തിളങ്ങിയ മർനസ് ലബുഷാനാണ് മാന്‍ ഓഫ് ദി മാച്ചും മാന്‍ ഓഫ് ദി സീരീസും.