കേരളം

kerala

ETV Bharat / sports

കാര്യവട്ടം റെഡിയാണ്; റണ്ണൊഴുകുമെന്ന പ്രതീക്ഷയില്‍ ആരാധകർ - ഇന്ത്യ- വെസ്റ്റിൻഡീസ് ടി -20 കാര്യവട്ടത്ത്

ഹൈദരാബാദിലെ ആദ്യ മത്സരത്തില്‍ കളിക്കാതിരുന്ന മലയാളി താരം സഞ്ജു സാംസൺ കാര്യവട്ടത്ത് കളിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. സിറ്റി പൊലീസ് കമ്മിഷണര്‍ എം.ആര്‍. അജിത്കുമാറിന്‍റെ നേതൃത്വത്തില്‍ ആറ് എസ്.പിമാര്‍, 16 ഡിവൈ.എസ്.പിമാര്‍, 25 സി.ഐമാര്‍ എന്നിവരുള്‍പ്പെട്ടതാണ് സുരക്ഷാ സംഘം.

karyavattom-greenfield-stadium-
കാര്യവട്ടം റെഡിയാണ്; റണ്ണൊഴുകുമെന്ന പ്രതീക്ഷയില്‍ ആരാധകർ

By

Published : Dec 6, 2019, 10:08 PM IST

Updated : Dec 7, 2019, 12:00 AM IST

തിരുവനന്തപുരം; ക്രിക്കറ്റ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ടി- 20 മത്സരത്തിന് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയം ഒരുങ്ങി. ഞായറാഴ്ച വൈകിട്ട് ഏഴ് മുതലാണ് മത്സരം. മത്സരത്തിനായി ഒൻപത് പിച്ചുകളാണ് ഒരുക്കിയിരിക്കുന്നത്. ഇതില്‍ നാലാമത്തെ പിച്ചാണ് മത്സരത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. നേരത്തെ ന്യൂസിലാന്‍ഡിനും വിന്‍ഡീസിനും എതിരെ മത്സരം നടന്ന അതേ പിച്ചിലാണ് കളി നടക്കുന്നത്. ബി.സി.സി ഐ ദക്ഷിണ മേഖലാ ക്യൂറേറ്റര്‍ പ്രശാന്ത് റാവുവും കെ.സി.എ ക്യൂറേറ്റര്‍ എ.എല്‍.ബിജുവും പിച്ചുകള്‍ പരിശോധിച്ച് തൃപ്തി രേഖപ്പെടുത്തി. ഇന്ത്യ എ - ദക്ഷിണാഫ്രിക്ക എ മത്സരങ്ങളും സയ്യിദ് മുഷ്ത്താഖലി ട്രോഫി മത്‌സരങ്ങളും ഇതേ പിച്ചിലാണ് നടന്നത്. പിച്ചിന്‍റെ സ്വഭാവം അനുസരിച്ച് കാണികളെ കാത്തിരിക്കുന്നത് റണ്‍ മഴയായിരിക്കുമെന്നുറപ്പാണ്. ഹൈദരാബാദിലെ ആദ്യ മത്സരത്തില്‍ കളിക്കാതിരുന്ന മലയാളി താരം സഞ്ജു സാംസൺ കാര്യവട്ടത്ത് കളിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

കാര്യവട്ടം റെഡിയാണ്; റണ്ണൊഴുകുമെന്ന പ്രതീക്ഷയില്‍ ആരാധകർ

സുരക്ഷയ്ക്കായി 1000 പൊലീസുകാർ
സിറ്റി പൊലീസ് കമ്മിഷണര്‍ എം.ആര്‍. അജിത്കുമാറിന്‍റെ നേതൃത്വത്തില്‍ ആറ് എസ്.പിമാര്‍, 16 ഡിവൈ.എസ്.പിമാര്‍, 25 സി.ഐമാര്‍ എന്നിവരുള്‍പ്പെട്ടതാണ് സുരക്ഷാ സംഘം. ശനിയാഴ്ച വൈകിട്ട് 5.45ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന ഇരു ടീമുകളെയും കെ.സി.എ സ്വീകരിക്കും. തുടര്‍ന്ന് ടീമംഗംങ്ങള്‍ കോവളത്തേക്കു പോകും. ഞായറാഴ്ച വൈകിട്ട് നാല് മുതല്‍ കാണികളെ പ്രധാന കവാടം വഴി സ്‌റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കും. ടിക്കറ്റ് ബുക്ക് ചെയ്ത തിരിച്ചറിയല്‍ കാര്‍ഡും മത്സരം കാണാനെത്തുന്നവരുടെ തിരിച്ചറിയല്‍ കാര്‍ഡും പരിശോധനയ്ക്ക് നല്‍കേണ്ടതാണ്. ഇവിടെ നിന്ന് മൂന്ന് സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം അനുവദിക്കുന്ന ഗേറ്റുകള്‍ വഴി കാണികള്‍ക്ക് സ്‌റ്റേഡിയത്തില്‍ പ്രവേശിക്കാം.

Last Updated : Dec 7, 2019, 12:00 AM IST

ABOUT THE AUTHOR

...view details