ന്യൂഡല്‍ഹി: ഹൃദയാരോഗ്യം വീണ്ടെടുത്തതായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും ലോകകപ്പ് ജേതാവുമായ കപില്‍ദേവ്. ഹൃദയാഘാതത്തെ തുടര്‍ന്ന് ആന്‍ജിയോ പ്ലാസ്റ്റിക്ക് വിധേയനായ കപില്‍ ആശുപത്രി വിട്ട ശേഷം സാധാരണ നില കൈവരിച്ച് വരുകയാണ്. കഴിഞ്ഞ ആഴ്‌ചയാണ് കപില്‍ദേവിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എല്ലാവര്‍ക്കും ട്വീറ്റിലൂടെ ദീപാവലി ആശംസകള്‍ നേര്‍ന്ന ശേഷമാണ് കപില്‍ദേവ് ആരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പങ്കുവെച്ചത്.
ഹൃദയാരോഗ്യം വീണ്ടെടുത്തതായി കപില്‍ ദേവ്; ട്വീറ്റിലൂടെ ദീപാവലി ആശംസകള്‍
1978 മുതല്‍ 1994 വരെയുള്ള അദ്ദേഹത്തിന്‍റെ കരിയറില്‍ 131 ടെസ്റ്റും, 225 ഏകദിനങ്ങളും കളിച്ച കപില്‍ദേവ് ഇന്ത്യക്കായി 1983ല്‍ ലോകകപ്പും നേടിത്തന്നു
വ്യാഴാഴ്‌ച ഗോള്‍ഫ് കളിക്കുന്ന ദൃശ്യങ്ങളും കപില്‍ദേവ് ട്വീറ്റിലൂടെ പങ്കുവെച്ചിരുന്നു. 1983ല്‍ ഇന്ത്യക്കായി ആദ്യ ലോകകപ്പ് സ്വന്തമാക്കിയത് കപില്‍ദേവിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമാണ്. ഇംഗ്ലണ്ടിലെ ലോഡ്‌സില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു ഫൈനല്‍ പോരാട്ടം.
ഒരു കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റുകളെന്ന റെക്കോഡ് കപില്‍ദേവിന്‍റെ പേരിലായിരുന്നു. 434 ടെസ്റ്റ് വിക്കറ്റുകളാണ് കരിയറില്‍ കപില്‍ ദേവ് തന്‍റെ അക്കൗണ്ടില്‍ കുറിച്ചത്. പിന്നീട് വിന്‍ഡീസ് പേസര്‍ കോട്ട്നി വാഷാണ് ആ റെക്കോഡ് തകര്‍ത്തത്. 1978 മുതല്‍ 1994 വരെയുള്ള അദ്ദേഹത്തിന്‍റെ കരിയറില്‍ 131 ടെസ്റ്റും, 225 ഏകദിനങ്ങളും കപില്‍ദേവ് കളിച്ചു.