ഓക്‌ലന്‍റ്:ക്യാപ്‌റ്റന്‍ സ്ഥാനമൊഴിയുമെന്ന സൂചന നല്‍കി ന്യൂസിലാന്‍റ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കെയ്‌ന്‍ വില്യംസണ്‍. ടീമിന് പ്രയോജനപ്പെടുന്ന എന്ത് തീരുമാനം ഉണ്ടായാലും താന്‍ അംഗീകരിക്കുമെന്ന് വില്യംസണ്‍ അഭിപ്രായപ്പെട്ടു. വിവിധ ഫോര്‍മാറ്റുകളില്‍ വ്യത്യസ്ഥ ക്യാപ്‌റ്റന്‍മാരെ പരീക്ഷിക്കാമെന്ന് ന്യൂസിലാന്‍റ് ക്രിക്കറ്റ് ബോര്‍ഡില്‍ നേരത്തെ അഭിപ്രായമുയര്‍ന്നിരുന്നു. തുടര്‍ന്ന് കെയ്‌ന്‍ വില്യംസണ്‍ സ്ഥാനമൊഴിയുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കെയ്‌ന്‍ വില്യംസണിന്‍റെ പ്രസ്‌താവന.
കെയ്‌ന്‍ വില്യംസണ്‍ ക്യാപ്‌റ്റന്‍ സ്ഥാനം ഒഴിഞ്ഞേക്കും - കെയ്‌ന്‍ വില്യംസണ്‍
വിവിധ ഫോര്‍മാറ്റുകളില്‍ വ്യത്യസ്ഥ ക്യാപ്‌റ്റന്‍മാരെ പരീക്ഷിക്കാമെന്ന് ന്യൂസിലാന്‍റ് ക്രിക്കറ്റ് ബോര്‍ഡില്‍ നേരത്തെ അഭിപ്രായമുയര്‍ന്നിരുന്നു.
"ടീമിന്‍റെ പ്രകടനത്തിനാണ് ഞാന്‍ പ്രാധാന്യം നല്‍കുന്നത്. ടീമിന് പ്രയോജനപ്പെടുന്ന എന്ത് തീരുമാനമുണ്ടായാലും ഞാന്‍ അതിനെ പിന്താങ്ങും." ഒരു ന്യൂസിലാന്‍റ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ കെയ്‌ന്‍ വില്യംസണ്‍ അഭിപ്രായപ്പെട്ടു. സീനിയര്‍ താരങ്ങളിലും ജൂനിയര്‍ താരങ്ങളുടെ കൂട്ടത്തിലും ടീമിനെ നയിക്കാന്‍ തന്നേക്കാള്‍ മികവുള്ളവര്‍ ടീമിലുണ്ടെന്നും വില്യംസണ്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യയ്‌ക്കെതിരെയാണ് ന്യൂസിലാന്‍റിന്‍റെ അടുത്ത പരമ്പര. അഞ്ച് ട്വന്‍റി 20യും, മൂന്ന് ഏകദിനങ്ങളും, രണ്ട് ടെസ്‌റ്റും ഉള്‍പ്പെടുന്ന പരമ്പരയ്‌ക്ക് ജനുവരി 24ന് തുടക്കം കുറിക്കും. ഓക്‌ലന്‍റിലാണ് ആദ്യ ട്വന്‍റി 20.