ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ജെ പി ഡുമിനി അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. മെയിൽ ആരംഭിക്കുന്ന ക്രിക്കറ്റ് ലേകകപ്പിന് ശേഷം പാഡഴിക്കാനാണ് ഡുമിനിയുടെ തീരുമാനം. 2004ൽ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയ ഡുമിനി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്നും നേരത്തെ വിരമിച്ചിരുന്നു.
വിരമിക്കൽ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കൻ താരം ഡുമിനി
ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്നും നേരത്തെ വിരമിച്ച താരം ലോകകപ്പിന് ശേഷം പാഡഴിക്കും
കുറച്ച് നാളുകളായി ടീമില്‍ സെലക്ഷൻ കിട്ടാതിരുന്ന താരം ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലാണ് തിരിച്ചെത്തിയത്. ടീമില്‍ നിന്നും പുറത്തായിരുന്നപ്പോള്‍ വിരമിക്കലിനെക്കുറിച്ച് ഗൗരവമായി ആലോചിച്ചിരുന്നു. വിരമിക്കാനുള്ള സമയം ഇതാണ്. ടി-20 ക്രിക്കറ്റില്‍ സജീവമാകാനാണ് തീരുമാനമെന്നും ഡുമിനി വ്യക്തമാക്കി.
ഓൾറൗണ്ടറായ ഡുമിനി ദക്ഷിണാഫ്രിക്കക്കായി 193 ഏകദിന മത്സരങ്ങളില്‍ നിന്ന് 37.39 റണ്‍സ് ശരാശരിയില്‍ 5047 റണ്‍സും 68 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. നേരത്തെ സഹതാരം ഇമ്രാന്‍ താഹിറും വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലും ലോകകപ്പിന് ശേഷം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.