കേരളം

kerala

ETV Bharat / sports

ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ജെ പി ഡുമിനി - ആഭ്യന്തര ക്രിക്കറ്റ്

കേപ് കോബ്രാസിന്‍റെ പരിശീലകന്‍ ആഷ്‌വെല്‍ പ്രിന്‍സാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ജെപി ഡുമിനി

By

Published : May 5, 2019, 10:11 PM IST

കേപ്‌ടൗണ്‍: ആഭ്യന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കന്‍ താരം ജെ പി ഡുമിനി. ഡുമിനി കളിക്കുന്ന ടീമായ കേപ് കോബ്രാസിന്‍റെ പരിശീലകന്‍ ആഷ്‌വെല്‍ പ്രിന്‍സാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 2019 ലോകകപ്പിന് ശേഷം ഏകദിനത്തില്‍ നിന്ന് വിരമിക്കുമെന്ന് ഡുമിനി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കായി ടി-20 ക്രിക്കറ്റിലും വിവിധ ലീഗുകളിലും താരം തുടര്‍ന്നും കളിക്കും.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കേപ് കോബ്രാസിനായി കഴിഞ്ഞ മൂന്ന് വര്‍ഷമായി ഡുമിനി കളിച്ചിരുന്നില്ല. എന്നാല്‍ കോബ്രാസിന്‍റെ ലിസ്റ്റ് എ മത്സരങ്ങളില്‍ താരം കളിച്ചിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 17-ാം വയസില്‍ ഹെര്‍ഷലേ ഗിബ്‌സ്, ഗാരി കിര്‍സ്റ്റന്‍, ജൊനാഥന്‍ ട്രോട്ട്, പോള്‍ ആദംസ് എന്നിവരടങ്ങിയ ടീമിനൊപ്പമായിരുന്നു ഡുമിനിയുടെ അരങ്ങേറ്റം. ഫസ്റ്റ് ക്ലാസില്‍ 108 മത്സരങ്ങളില്‍ 20 സെഞ്ച്വറിയും രണ്ട് ഇരട്ട സെഞ്ച്വറിയുമടക്കം 6,774 റണ്‍സ് നേടിയിട്ടുണ്ട്. ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്ന് 38.78 ശരാശരിയില്‍ 7,408 റണ്‍സും ഡുമിനി നേടിയിട്ടുണ്ട്.

ABOUT THE AUTHOR

...view details