കേരളം

kerala

ETV Bharat / sports

രണ്ടാം ഏകദിനത്തിൽ  ഇംഗ്ലണ്ടിന് ജയം

ജയത്തോടെ അഞ്ച് ഏകദിനങ്ങളുടെ പരമ്പരയിൽ ഇംഗ്ലണ്ട് 1-0 ന് മുന്നിലെത്തി

ഇംഗ്ലണ്ട്

By

Published : May 12, 2019, 12:35 PM IST

പാകിസ്ഥാനെതിരായ രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിന് 12 റൺസ് ജയം. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇംഗ്ലണ്ട് 1-0 ന് മുന്നിലെത്തി. ആദ്യ ഏകദിനം മഴമൂലം ഉപേക്ഷിച്ചിരുന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ജോസ് ബട്‍ലർ (110), ജാസൺ റോയ് (87), ജോണി ബെയർസ്റ്റോ (51), ജോ റൂട്ട് (40), ഓയിന്‍ മോര്‍ഗന്‍ (71) എന്നിവരുടെ ബാറ്റിംഗ് കരുത്തിൽ 373 എന്ന കൂറ്റൻ സ്കോറിലെത്തുകയായിരുന്നു. മറുപടി ബാറ്റിംഗില്‍ ഓപ്പണർ ഫഖര്‍ സമാന്‍ അടിച്ച് തകർത്തെങ്കിലും (106 പന്തില്‍ 138) റൺസെടുത്തെങ്കിലും പാകിസ്ഥാന് 361 റൺസെടുക്കാനെ കഴിഞ്ഞൊള്ളൂ. ഫഖറിനു പുറമെ ബാബർ അസം (51), ആസിഫ് അലി (51), സർഫ്രാസ് അഹമ്മദ് (41) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. തോറ്റെങ്കിലും വരാനിരിക്കുന്ന ക്രിക്കറ്റ് ലോകകപ്പിൽ പ്രതീക്ഷ നൽകുന്ന പ്രകടനമാണ് പാകിസ്ഥാൻ ബാറ്റ്സ്മാൻമാർ പുറത്തെടുത്തത്.

ABOUT THE AUTHOR

...view details