ലണ്ടന്‍: ഇംഗ്ലീഷ് പേസര്‍മാര്‍ക്കിടയില്‍ ജോഫ്ര ആര്‍ച്ചറുടെ സാന്നിധ്യം അനിവാര്യമാണെന്ന് മാര്‍ക്ക് വുഡ്. വെസ്റ്റ് ഇന്‍ഡീസിന് എതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സമ്മര്‍ സീസണില്‍ ആര്‍ച്ചറുടെ സാന്നിധ്യം പേസ് പടക്ക് ശക്തിപകരും. ആര്‍ച്ചര്‍ വ്യാഴാഴ്ച ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മാര്‍ക്ക് വുഡ് പറഞ്ഞു. പരമ്പരക്ക് മുന്നോടിയായി ഇംഗ്ലീഷ് ടീം കൊവിഡ് പ്രതിരോധ സംവിധാനങ്ങള്‍ക്ക് നടുവില്‍ ഇതിനകം പരിശീലനം ആരംഭിച്ചിട്ടുണ്ട്. കുടുംബാംഗത്തിന് കൊവിഡ് 19 ലക്ഷണങ്ങള്‍ കണ്ടത് കാരണം ആര്‍ച്ചര്‍ ഇതേവരെ ടീമിനൊപ്പം ചേര്‍ന്നിട്ടില്ല. ഇയാളെ പരിശോധനക്ക് വിധേയനാക്കിയ ശേഷം കൊവിഡ് 19 നെഗറ്റീവെന്ന് കണ്ടെത്തിയാല്‍ ആര്‍ച്ചര്‍ ടീമിനൊപ്പം ചേരും.
ഇംഗ്ലീഷ് ടീമില്‍ ജോഫ്ര ആര്‍ച്ചറുടെ സാന്നിധ്യം അനിവാര്യം: മാര്‍ക്ക് വുഡ് - ജോഫ്ര ആര്‍ച്ചര്‍ വാര്‍ത്ത
കൊവിഡ് 19-നെ തുടര്‍ന്ന് സ്തംഭിച്ച ക്രിക്കറ്റ് ലോകത്ത് വെസ്റ്റ് ഇന്‍ഡീസിനെതിരെ ജൂലൈ എട്ടിന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരക്ക് തയ്യാറെടുക്കുകയാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ടീം
ജോഫ്ര ആര്‍ച്ചര്‍, മാര്‍ക്ക് വുഡ്
ആര്‍ച്ചറെ കൂടാതെ ബെന്‍ സ്‌റ്റോക്‌സും മാര്‍ക്ക് വുഡും ഇതേവരെ ടീമിന്‍റെ ഭാഗമായിട്ടില്ല. ഇരുവരും തിങ്കളാഴ്ച ടീമിന്‍റെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയാണ് സന്ദര്‍ശകരായ വിന്‍ഡീസിന് എതിരെ ഇംഗ്ലീഷ് ടീം കളിക്കുക. ആദ്യ മത്സരം ജൂലൈ എട്ടിന് സതാംപ്റ്റണില്‍ ആരംഭിക്കും. കൊവിഡ് 19-നെ തുടര്‍ന്ന് സ്തംഭിച്ച ക്രിക്കറ്റ് ലോകത്ത് നടക്കുന്ന ആദ്യ അന്താരാഷ്ട്ര മത്സരമെന്ന പ്രത്യേകത കൂടി ഈ പരമ്പരക്കുണ്ട്.