കേരളം

kerala

ETV Bharat / sports

രഞ്ജി ട്രോഫിയില്‍ ചരിത്രം തിരുത്തി ജാർഖണ്ഡ്

ത്രിപുര ഫോളോഓണിന് അയച്ചിട്ടും ജാർഖണ്ഡ് മത്സരം അവസാനിക്കാന്‍ രണ്ട് ദിവസം ശേഷിക്കെ 54 റണ്‍സിന് വിജയം സ്വന്തമാക്കി

രഞ്ജി ട്രോഫി വാർത്ത  Ranji Trophy news  Jharkhand create history news  ജാർഖണ്ഡ് ചരിത്രം കുറിച്ചു വാർത്ത
ബിസിസിഐ

By

Published : Dec 14, 2019, 9:49 PM IST

അഗർത്തല: രഞ്ജി ട്രോഫിയുടെ ചരിത്രം തിരുത്തിക്കുറിച്ച് ജാർഖണ്ഡ്. സന്ദർശകരെ ഫോളോഓണിന് അയക്കാനുള്ള ത്രിപുരയുടെ നായകന്‍ മിലിന്ദ് കുമാറിന്‍റെ തീരുമാനം പിഴച്ചതോടെയാണ് മത്സരം അവസാനിക്കാന്‍ രണ്ട് ദിവസം ശേഷിക്കെ ജാർഖണ്ഡ് വിജയം കൈപ്പിടിയില്‍ ഒതുക്കിയത്. 85 വർഷത്തെ രഞ്ജി ട്രോഫിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഫോളോ ഓണ്‍ ചെയ്യുന്ന ടീം വിജയിക്കുന്നത്.

ടോസ് നേടി ജാർഖണ്ഡ് ത്രിപുരയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 289 റണ്‍സെടുത്ത ആതിഥേയർ കൂടാരം കയറി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ജാർഖണ്ഡ് 136 റണ്‍സിന് ഓൾ ഔട്ടായതിനെ തുടർന്ന് സന്ദർശകരെ ഫോളോഓണിന് അയച്ചു. എന്നാല്‍ ത്രിപുരയുടെ നായകന്‍ മിലിന്ദ് കുമാറിന്‍റെ ഈ തീരുമാനം പിഴച്ചു. ഫോളോഓണ്‍ ചെയ്ത ജാർഖണ്ഡ് നായകന്‍ സൗരഭ് തിവാരിയുടെയും ഇഷാങ്ക് ജാഗ്ഗിയുടെയും നേതൃത്വത്തില്‍ മികച്ച സ്‌കോർ സ്വന്തമാക്കി.

തിവാരി സെഞ്ച്വറിയോടെ 122 റണ്‍സും ജാഗ്ഗി സെഞ്ച്വറിയോടെ 107 റണ്‍സും സ്വന്തമാക്കി. രണ്ട് ദിവസം കൂടി ശേഷിക്കെ എട്ട് വിക്കറ്റിന് 418 റണ്‍സ് നേടിയ ജാർഖണ്ഡ് ഇന്നിങ്സ് ഡിക്ലയർ ചെയ്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ത്രിപുര 211 റണ്‍സ് എടുക്കുന്നതിനിടെ ഓൾഔട്ടായി. ഇതോടെ ജാർഖണ്ഡിന് 54 റണ്‍സിന്‍റെ ചരിത്രവിജയം സ്വന്തമായി.

ABOUT THE AUTHOR

...view details