മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി നല്‍കി ഓപ്പണർ ജേസൺ റോയിയുടെ പരിക്ക്. പിൻതുടയിലെ ഞരമ്പിന് ഏറ്റ പരിക്ക് മൂലം താരത്തിന് രണ്ട് മത്സരങ്ങൾ നഷ്ടമാകുമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ നിന്ന് 71.66 ശരാശരിയില്‍ 215 റൺസാണ് ജേസൺ റോയ് നേടിയത്. ബംഗ്ലാദേശിനെതിരെ നേടിയ 153 റൺസും ഇതില്‍ ഉൾപ്പെടും. അഫ്‌ഗാനിസ്ഥാനെതിരെയും ശ്രീലങ്കക്കെതിരെയുമുള്ള മത്സരങ്ങളാണ് റോയിക്ക് നഷ്ടമാകുക. പരിക്ക് മൂലം ഒന്നര മാസത്തോളം റോയ് വിശ്രമത്തിലായിരുന്നു. റോയിക്ക് പകരം ജെയിംസ് വിൻസ് ഇംഗ്ലണ്ടിന്‍റെ അന്തിമ ഇലവനില്‍ ഇടംനേടും.
ജേസൺ റോയിക്ക് പരിക്ക്; രണ്ട് മത്സരങ്ങൾ നഷ്ടമാകും - ഇംഗ്ലണ്ട്
അഫ്‌ഗാനിസ്ഥാനെതിരെയും ശ്രീലങ്കക്കെതിരെയുമുള്ള മത്സരങ്ങളാണ് റോയിക്ക് നഷ്ടമാകുക.
ജേസൺ റോയിക്ക് പരിക്ക്; രണ്ട് മത്സരങ്ങൾ നഷ്ടമാകും
അതേസമയം വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തില്‍ പരിക്കേറ്റ നായകൻ ഓയിൻ മോർഗൻ അഫ്‌ഗാനിസ്ഥാനെതിരെ നാളെ നടക്കുന്ന മത്സരത്തില്‍ കളിക്കുമെന്നാണ് റിപ്പോർട്ടുകൾ. മോർഗൻ നാളെ മത്സരത്തിന് ഇറങ്ങിയില്ലെങ്കില്‍ ഓൾറൗണ്ടർ മോയിൻ അലി പകരക്കാരനായി എത്തിയേക്കും.