ന്യൂഡല്‍ഹി: ബിസസിഐ സെക്രട്ടറി ജെയ് ഷാ ഇനി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്‍റ്. ശനിയാഴ്‌ചയാണ് തെരഞ്ഞെടുപ്പ് നടന്നത്. ജയ് ഷാ പുതിയ ചുമതലയേറ്റതായി ബിസിസിഐ ട്രഷറര്‍ അരുണ്‍ സിങ് ധുമാല്‍ ട്വീറ്റ് ചെയ്‌തു.
ജെയ് ഷാ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്‍റ് - acc president news
ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്‍റായ നസ്‌മുള്‍ ഹുസൈന്‍ എസിസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ് ജയ് ഷാ ചുമതലയേല്‍ക്കുന്നത്
![ജെയ് ഷാ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്‍റ് ജെയ് ഷാ അധ്യക്ഷന്‍ വാര്‍ത്ത എസിസി അധ്യക്ഷൻ വാര്‍ത്ത ജെയ് ഷാക്ക് പുതിയ ചുമതല വാര്‍ത്ത jai shah is the president news acc president news jay shah new assignment news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10440155-1069-10440155-1612016104243.jpg)
ജയ് ഷായുടെ നേതൃത്വത്തില്‍ 24 അംഗങ്ങളുള്ള എസിസിപുതിയ ഉയരങ്ങളില്‍ എത്തട്ടെയെന്ന് അദ്ദേഹം ട്വീറ്റില്‍ കുറിച്ചു. ഏഷ്യന്‍ മേഖലയിലെ ക്രിക്കറ്റിന് ജയ് ഷായുടെ നേതൃത്വം ഗുണം ചെയ്യും. എല്ലാ ആശംസകളും നേരുന്നതായും അരുണ്‍ സിങ് ട്വീറ്റില്‍ കുറിച്ചു. മുന്‍ പ്രസിഡന്‍റും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്‍റുമായി നസ്‌മുള്‍ ഹുസൈന്‍ സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ് ജയ് ഷാ അധ്യക്ഷ സ്ഥാനത്തേക്ക് വരുന്നത്.
ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി ആശുപത്രിയിലായ സാഹചര്യത്തില്‍ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്‍റുകള്‍ ഉള്‍പ്പെടെ നടത്തുന്ന കാര്യത്തില്‍ ജയ് ഷായാണ് അന്തിമ തീരുമാനം എടുക്കുന്നത്. ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ഉപേക്ഷിക്കാനും വിജയ് ഹസാരെ ട്രോഫി, വിനോദ് മങ്കാദ് അണ്ടര്‍ 19 ട്രോഫിയും വനിതാ ടൂര്‍ണമെന്‍റുകളും നടത്താനും ബിസിസിഐ തീരുമാനിച്ചിരുന്നു. കൊവിഡ് പശ്ചാത്തലത്തിലാണ് രഞ്ജി ട്രോഫി ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.