ഹൈദരാബാദ്:ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ കരിയറില്‍ അണ്ടർ-19 ലോകകപ്പ് വലിയ പങ്ക് വഹിച്ചതായി മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസ് ബോളർ മഖായ എന്‍ടിനി. അണ്ടർ-19 ലോകകപ്പിന്‍റെ അടുത്ത എഡിഷന്‍ ഈ മാസം 17-ന് ദക്ഷിണാഫ്രിക്കയില്‍ ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് എന്‍ടിനി ഇക്കാര്യം വ്യക്തമാക്കിയത്. 2008-ലെ അണ്ടർ-19 ലോകകപ്പില്‍ വിരാട് കോലിയും കൂട്ടരും കിരീടം സ്വന്തമാക്കിയിരുന്നു. പുതിയ താരങ്ങളുടെ വളർച്ചക്ക് അണ്ടർ-19 ലോകകപ്പ് സഹായിക്കുമെന്ന് എന്‍ടിനി പറഞ്ഞു.
ഇതിലൂടെ വളർന്നുവരുന്ന താരങ്ങൾക്ക് കളിയുടെ വിവിധ വശങ്ങൾ മനസിലാക്കാന്‍ സാധിക്കും. വിരാട് കോലിയെയും കാഗിസോ റബാദയെയും പോലുള്ള താരങ്ങൾ അണ്ടർ-19 ക്രിക്കറ്റ് കളിച്ചാണ് തുടങ്ങിയത്. ഇപ്പോൾ അവർ ലോകമറിയുന്ന താരങ്ങളാണ്. മറ്റ് നിരവധി വലിയ താരങ്ങളും അണ്ടർ-19 ലോകകപ്പിലൂടെയാണ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ കാലുറപ്പിക്കുന്നത്.