ന്യൂഡല്‍ഹി: രഞ്ജി ട്രോഫി മത്സരത്തിനിടെ കണങ്കാലിന് പരിക്കേറ്റ പേസര്‍ ഇഷാന്ത് ശര്‍മയെ ന്യൂസിലാന്‍റ് പര്യടനത്തിനുള്ള ടെസ്‌റ്റ് ടീമില്‍ നിന്ന് ഒഴിവാക്കി. വിദര്‍ഭയ്‌ക്കെതിരായ മത്സരത്തിനിടെയാണ് ഡല്‍ഹിക്ക് വേണ്ടി കളത്തിലിറങ്ങിയ ഇഷാന്തിന് പരിക്കേറ്റത്. ഫെബ്രുവരി 21ന് വെല്ലിങ്ടണിലാണ് ന്യൂസിലാന്‍റിനെതിരായ ആദ്യ ടെസ്‌റ്റ്.
ഇഷാന്തിന് പരിക്ക്; ന്യൂസിലാന്‍റ് പര്യടനത്തിനില്ല - New Delhi
ന്യൂസിലാന്‍റ് പര്യടനത്തിനുള്ള ടെസ്‌റ്റ് ടീമില്‍ നിന്നാണ് പേസര്‍ ഇഷാന്ത് ശര്‍മയെ ഒഴിവാക്കിയത്.
ഇഷാന്തിന് പരിക്ക്; ന്യൂസിലാന്‍റ് പര്യടനത്തിനില്ല
കണങ്കാലിനേറ്റ പരിക്ക് ഗുരുതരമാണെന്നും ആറ് മാസം വിശ്രമം വേണമെന്നുമാണ് ഇഷാന്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. നടക്കാന്‍ പറ്റുമെങ്കിലും കളിക്കാന്‍ പറ്റില്ലെന്നാണ് ഡോക്‌ടര്‍മാരുടെ അഭിപ്രായം. ഡല്‍ഹി താരം നവ്‌ദീപ് സെയ്‌നി ഇഷാന്തിന് പകരം ടീമിലെത്തും. പൊതുവേ പേസര്‍മാര്‍ക്ക് പിന്തുണ ലഭിക്കാറുള്ള ന്യൂസിലാന്‍റിലെ പിച്ചുകളില്‍ ഇഷാന്തില്ലാത്തത് ഇന്ത്യയ്‌ക്ക് വലിയ നഷ്‌ടമാണ്. രഞ്ജി സീസണ്‍ പാതിവഴിക്കെത്തി നില്‍ക്കേ ഇഷാന്തിനേറ്റ പരിക്ക് ഡല്‍ഹിക്കും തിരിച്ചടിയാണ്.