ഹൈദരാബാദ്:രാഹുല്‍ ദ്രാവിഡാണ് തന്‍റെ പ്രിയപ്പെട്ട ഇന്ത്യന്‍ നായകനെന്ന് മുന്‍ ഇന്ത്യന്‍ താരം ഇർഫാന്‍ പത്താന്‍. കഴിഞ്ഞ ദിവസമാണ് പത്താന്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. 301 മത്സരങ്ങളില്‍ നിന്നായി 2,821 റണ്‍സും 173 വിക്കറ്റുകളുമാണ് താരത്തിന്‍റെ പേരിലുള്ളത്.
പ്രിയപ്പെട്ട നായകനെ തെരഞ്ഞെടുത്ത് ഇർഫാന്‍ പത്താന്‍
ഇതിഹാസ താരങ്ങളായ സൗരവ് ഗാംഗുലിയെയും രാഹുല്‍ ദ്രാവിഡിനെയും താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നും പത്താന്‍. ഗാംഗുലിക്കും ദ്രാവിഡിനും ഒപ്പമാണ് പത്താന്‍ കൂടുതല്‍ മത്സരങ്ങൾ കളിച്ചത്
സൗരവ് ഗാംഗുലിക്കൊപ്പവും രാഹുല്‍ ദ്രാവിഡിനും ഒപ്പമാണ് പത്താന്‍ കൂടുതല്‍ മത്സരങ്ങൾ കളിച്ചത്. ഇതിഹാസ താരങ്ങളായ ഇരുവരെയും താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നും പത്താന്‍ കൂട്ടിചേർത്തു. ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ മോശം സമയത്താണ് ഗാംഗുലി നായകനായതെന്ന് എല്ലാവർക്കും അറിയാം. അദ്ദേഹം മികച്ച രീതിയില്‍ ടീമിനെ നയിച്ചു. നിരവധി കാര്യങ്ങളില്‍ അദ്ദേഹം മാർഗനിർദേശം നല്‍കയെന്നും പത്താന്‍ പറഞ്ഞു.
പക്ഷേ തനിക്ക് കൂടുതല്‍ അവസരം ലഭിച്ചത് ദ്രാവിഡിനൊപ്പമാണെന്നും പത്താന്‍ കൂട്ടിചേർത്തു. ബാറ്റിങ്ങില്‍ കൂടുതല്‍ കഴിവ് തെളിയിക്കാനായി. സീം ബൗളറെന്ന നിലയില്‍ പുതിയ പന്ത് ഉപയോഗിക്കാന്‍ അവസരം ലഭിച്ചു. മുതിർന്ന താരങ്ങളെയും പുതുമുഖങ്ങളെയും പ്രയോജനപ്പെടുത്താന്‍ ദ്രാവിഡിന് പ്രത്യേക കഴിവുണ്ടെന്നും ഇർഫാന്‍ പത്താന്‍ പറഞ്ഞു. 2007-ല്‍ ട്വന്‍റി-20 ലോകകപ്പ് ജയിച്ച ഇന്ത്യന്‍ ടീമിന്‍റെ ഭാഗമായിരുന്നു പത്താന്‍. പാകിസ്ഥാനെതിരായ ഫൈനല്‍ മത്സരത്തിലെ താരമായി പത്താനെ തെരഞ്ഞെടുത്തിരുന്നു. എംഎസ് ധോണിയുടെ ക്യാപ്‌റ്റന്‍സിയിലാണ് പത്താന്‍ ട്വന്‍റി-20 ലോകകപ്പ് കളിച്ചത്.