ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് പോരാട്ടം കനക്കും. മത്സരം രാജസ്ഥാന്‍ റോയല്‍സും കിങ്സ് ഇലവന്‍ പഞ്ചാബും തമ്മില്‍. ടീമെന്ന നിലയില്‍ തൊട്ടുമുമ്പത്തെ മത്സരത്തില്‍ വമ്പന്‍ പ്രകടനമാണ് ഇരുവരും കാഴ്‌ചവച്ചത്. കഴിഞ്ഞ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ 16 റണ്‍സിനാണ് സ്റ്റീവ് സ്‌മിത്തിന്‍റെ നേതൃത്വത്തിലുള്ള രാജസ്ഥാന്‍ മുട്ടുകുത്തിച്ചത്. 16 റണ്‍സിനായിരുന്നു ചെന്നൈക്ക് എതിരായ വിജയം.
ഐപിഎല്ലില്‍ ഇന്ന് സഞ്ജു, രാഹുല്‍ പോരാട്ടം - toss for rajastan news
ഇതിന് മുമ്പ് 19 തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ 10 തവണ രാജസ്ഥാനും ഒമ്പത് തവണ കിങ്സ് ഇലവനും വിജയിച്ചു
ചെന്നൈക്ക് എതിരെ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത മലയാളി താരം സഞ്ജു സാംസണാണ് രാജസ്ഥാന്‍റെ തുറുപ്പ് ചീട്ട്. 32 പന്തില്‍ ഒമ്പത് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 74 റണ്‍സാണ് സഞ്ജു സ്വന്തമാക്കിയത്. കിങ്സ് ഇലവന് എതിരായ മത്സരത്തില്‍ ഇംഗ്ലീഷ് വെടിക്കെട്ട് ബാറ്റ്സ്‌മാന്‍ ജോസ് ബട്‌ലറും ടീമിന്‍റെ ഭാഗമാകും. ഇതിനകം ബട്‌ലര്‍ ക്വാറന്‍റൈന്‍ കാലാവധി പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇരുവര്‍ക്കും ഒപ്പം നായകന്‍ സ്റ്റീവ് സ്‌മിത്ത് കൂടി ചേരുമ്പോള്‍ ടീം ശക്തമായ നിലയിലാകും. മൂന്ന് പേരില്‍ ആര് പുറത്തിരിക്കുമെന്നാണ് ഇനി അറിയാനുള്ളത്.
റോയല്‍ ചലഞ്ചേഴ്‌സിന് എതിരായ മത്സരത്തില്‍ മുന്നില്‍ നിന്ന് നയിച്ച നായകന്‍ ലോകേഷ് രാഹുലാണ് കിങ്സ് ഇലവന്‍റെ കരുത്ത്. 69 പന്തില്‍ ഏഴ് സിക്‌സും 14 ഫോറും ഉള്‍പ്പെടെ 132 റണ്‍സാണ് രാഹുല്‍ അടിച്ച് കൂട്ടിയത്. ഗ്ലെന്‍ മാക്‌സ്‌വെല്‍ നിക്കോളാസ് പൂരാന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന മധ്യനിരയാണ് കിങ്സ് ഇലവന് ആശങ്കയുണ്ടാക്കുന്നത്. മധ്യനിരയില്‍ ചില മാറ്റങ്ങളോടെയാകും രാജസ്ഥാന് എതിരെ രാഹുലും കൂട്ടരും ഇറങ്ങുക. ഇതിനകം താളം കണ്ടെത്തിയ പഞ്ചാബിന്‍റെ ബൗളിങ് ഡിപ്പാര്‍ട്ട്മെന്‍റില്‍ മാറ്റങ്ങളുണ്ടാകാന്‍ സാധ്യതയില്ല. ഇതിന് മുമ്പ് 19 തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ 10 തവണയും രാജസ്ഥാനായിരുന്നു ജയം. ഒമ്പത് തവണ കിങ്സ് ഇലവനും വിജയിച്ചു.