ദുബായി: ഐപിഎല്ലില്‍ കിങ്സ് ഇലവന്‍ പഞ്ചാബിന് എതിരെ ടോസ് നേടിയ ബാംഗ്ലൂർ റോയല്‍ ചലഞ്ചേഴ്‌സ് ബൗളിങ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തില്‍ ഹൈദരാബാദിനെ പരാജയപ്പെടുത്തിയ അതേ ടീമിനെ ആര്‍സിബി നിലനിര്‍ത്തി.
ഐപിഎല്‍; ആര്‍സിബിക്ക് ടോസ്, ബൗളിങ് തെരഞ്ഞെടുത്തു - rcb win toss news
24 തവണ ആര്‍സിബിയും കിങ്സ് ഇലവനും ഏറ്റുമുട്ടിയപ്പോള്‍ ഇരു ടീമുകളും 12 തവണ വീതം വിജയിച്ചിരുന്നു.
രാഹുല്‍, കോലി
ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ പരാജയപ്പെടുത്തിയാണ് വിരാട് കോലിയുടെ നേതൃത്വത്തിലുള്ള റോയല്‍ ചലഞ്ചേഴ്‌സ് എത്തുന്നത്. അതേസമയം ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരായ മത്സരത്തില്‍ സൂപ്പര്‍ ഓവറില്‍ ഏറ്റുവാങ്ങേണ്ടി വന്ന ഞെട്ടിക്കുന്ന തോല്‍വിയുടെ ക്ഷീണം തീര്‍ക്കാനാണ് കിങ്സ് ഇലവന്‍ എത്തിയിരിക്കുന്നത്. 24 തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഇരു ടീമുകളും 12 തവണ വീതം വിജയിച്ചു.