ന്യൂഡല്‍ഹി:ഇന്ത്യന്‍ പ്രീമിയർ ലീഗിലൂടെ സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാകുമെന്ന് കിങ്സ് ഇലവന്‍ പഞ്ചാബ് ഉടമയും സിനിമാ താരവുമായ പ്രീതി സിന്‍റ. ഐപിഎല്‍ താരലേലത്തില്‍ മുംബൈ താരം യശസ്വി ജയ്സ്വാളിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയ പശ്ചാത്തലത്തിലാണ് അവർ ഇക്കാര്യം ട്വീറ്റ് ചെയ്‌തത്. 20 ലക്ഷം അടിസ്ഥാന വിലയുള്ള ജയ്സ്വാളിനെ 2.4 കോടി രൂപക്കാണ് റോയല്‍സ് സ്വന്തമാക്കിയത്. പാനിപൂരി വിറ്റു നടന്ന കാലത്ത് നിന്നും ജയ്സ്വളിന്‍റെ ജീവിതത്തില്‍ വലിയ മാറ്റമാണ് ഉണ്ടായതെന്ന് ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു പ്രീതിയുടെ ട്വീറ്റ്.
ഐപിഎല്‍ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കും: പ്രീതി സിന്‍റ - പ്രീതി സിന്‍റ വാർത്ത
വിജയ് ഹസാരെ ട്രേഫിയില്‍ ഝാർഖണ്ഡിനെതിരായ മത്സരത്തില്‍ മുംബൈക്കായി മത്സരിച്ച യശസ്വി ജയ്സ്വാൾ ഇരട്ട സെഞ്ച്വറി സ്വന്തമാക്കിയിരുന്നു. ഇതാണ് ജീവിതത്തില്‍ വഴിത്തിരിവായത്
നിലവില്‍ ജയ്സ്വാൾ ഇന്ത്യന്‍ അണ്ടർ-19 ക്രിക്കറ്റ് ടീമില്‍ അംഗമാണ്. ഇതിന് മുമ്പ് മുംബൈയില്‍ ക്രിക്കറ്റ് പരിശീലനം നടത്തുമ്പോൾ താരം പാനിപൂരി വിറ്റാണ് ജീവിത മാർഗം കണ്ടെത്തിയത്. പിതാവ് ഉത്തർപ്രദേശില്‍ ഹാഡ്‌വെയർ ഷോപ്പ് നടത്തികൊണ്ടിരിക്കുമ്പോഴാണ് ജയ്സ്വാൾ ക്രിക്കറ്റില്‍ താത്പര്യം കാണിക്കുന്നത്. ഇതേ തുടർന്ന് ജയ്സ്വാളിനെ പിതാവ് മുംബൈയിലേക്ക് എത്തിക്കുകയായിരുന്നു. ഇതേ തുടർന്നാണ് ജയ്സ്വാളിന്‍റെ ജീവിതം മാറിമറിഞ്ഞത്.
ഐപിഎല്‍ താരലേലത്തില്‍ ഇന്ത്യന്‍ അണ്ടർ-19 ക്രിക്കറ്റ് ടീം നായകന്‍ പ്രിയം ഗാർഗിനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദും സ്വന്തമാക്കി.