ഹൈദരാബാദ്:ഐപിഎല്‍ 13-ാം സീസണ് വിലങ്ങ് തടിയായി മാറുന്ന ഐസിസിയുടെ തീരുമാനങ്ങള്‍ക്ക് പിന്നില്‍ ചെയര്‍മാന്‍ ശശാങ്ക് മനോഹറാണെന്ന് ബിസിസിഐ. ഓസ്‌ട്രേലിയയില്‍ ഈ വര്‍ഷം നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പ് സംബന്ധിച്ച തീരുമാനം എടുക്കുന്നത് വൈകിപ്പിക്കുന്നതിന് പിന്നില്‍ ശശാങ്ക് മനോഹറാണെന്നും ബിസിസിഐ അധികൃതര്‍ ആരോപിച്ചു. കൊവിഡ് 19 പശ്ചാത്തലത്തില്‍ ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെ ടി20 ലോകകപ്പ് നടത്തുന്നതിനെതിരെ നേരത്തെ ക്രിക്കറ്റ് ഓസ്‌ട്രേലിയ ചെയര്‍മാന്‍ ഏള്‍ എഡ്ഡിങ്‌സ് നേരത്തെ ആവര്‍ത്തിച്ച് നിലപാട് എടുത്തിരുന്നു. ലോകകപ്പ് സംബന്ധിച്ച് തീരുമാനം എടുക്കാന്‍ ഐസിസിയുടെ ഭാഗത്ത് നിന്നും കാലതാമസം ഉണ്ടായാല്‍ അത് ഐപിഎല്‍ തയ്യാറെടുപ്പുകളെ കാര്യമായി ബാധിക്കുമെന്നാണ് ബിസിസിഐ കരുതുന്നത്. ആതിഥേയ രാഷ്ട്രത്തിന് ലോകകപ്പ് സംഘടിപ്പിക്കാന്‍ താല്‍പര്യമില്ലാത്ത സാഹചര്യത്തില്‍ തീരുമാനം എടുക്കാന്‍ ഒരു മാസം സമയം കൂടി ഐസിസി ആവശ്യപെടുന്നത് എന്തിനാണെന്ന് മുതിര്‍ന്ന ബിസിസിഐ അംഗം പിടിഎയോട് ചോദിച്ചു.
ഐപിഎല്‍; ശശാങ്ക് മനോഹറെ പഴിചാരി ബിസിസിഐ - ICC
ഓസ്‌ട്രേലിയയില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കാന്‍ വൈകുന്നതിന് പിന്നില്‍ ഐസിസി ചെയര്‍മാന്‍ ശശാങ്ക് മനോഹറാണെന്ന് ബിസിസിഐ അധികൃതര്‍
നേരത്തെ ഈ മാസം ആദ്യം നടന്ന ഐസിസി യോഗത്തില്‍ ടി20 ലോകകപ്പുമായി ബന്ധപ്പെട്ട് തീരുമാനം എടുക്കുന്നത് ഒരു മാസത്തേക്ക് കൂടി നീട്ടിയിരുന്നു. കൊവിഡ് 19 പശ്ചാത്തലത്തില്‍ ബദല്‍ മാര്‍ഗങ്ങള്‍ പരിഗണിക്കാനാണ് തീരുമാനം ഐസിസി നീട്ടിയത്. അതേസമയം ലോകകപ്പ് നടത്തിപ്പ് സംബന്ധിച്ച് എത്രയും വേഗം ഐസിസി തീരുമാനം എടുത്താല്‍ അംഗരാഷ്ട്രങ്ങള്‍ക്ക് ഗുണം ചെയ്യും. വിവിധ രാജ്യങ്ങള്‍ തമ്മില്‍ ഈ കാലയളവില്‍ ഉഭയകക്ഷി പരമ്പര ഉള്‍പ്പെടെ സംഘടിപ്പിക്കാന്‍ സാധിക്കും.
നിലവിലെ സാഹചര്യത്തില്‍ ശ്രീലങ്കയില്‍ ഉള്‍പ്പെടെ വേദി ഒരുക്കി ഐപിഎല്‍ സംഘടിപ്പിക്കാനുള്ള നീക്കമാണ് ബിസിസിഐയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. സാമ്പത്തിക ഭദ്രത ലക്ഷമിട്ടാണ് ശ്രീലങ്കയില്‍ വേദി ഒരുക്കാന്‍ നീക്കം നടക്കുന്നത്. മൂന്ന് ലങ്കന്‍ സ്റ്റേഡിയങ്ങളാണ് ഇതിനായി പരിഗണിക്കുന്നത്. നേരത്തെ മാര്‍ച്ച് 29-ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്‍ 13-ാം സീസണ്‍ കൊവിഡ് 19 കാരണം അനിശ്ചിതമായി മാറ്റിവെക്കുകയായിരുന്നു. ഏപ്രില്‍് 15-ന് ഐപിഎല്‍ ആരംഭിക്കാന്‍ നീക്കം നടത്തിയെങ്കിലും മഹാമാരിയുടെ ഭീതി കാരണം പരാജയപ്പെട്ടു.