ദുബായ്: ഐപിഎല്‍ 13ാം സീസണിന്‍റെ മത്സരക്രമമായി. ആദ്യ മത്സരം നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്സും തമ്മില്‍ സെപ്‌റ്റംബര്‍ 19ന് അബുദാബിയില്‍ നടക്കും.
ഐപിഎല്‍ മത്സരക്രമം പ്രഖ്യാപിച്ച് ബിസിസിഐ - ഐപിഎല്‍ വാര്‍ത്ത
പ്ലേ ഓഫ്, ഫൈനല്‍ മത്സരങ്ങളുടെ വേദി പിന്നീട് പ്രഖ്യാപിക്കും. ആദ്യ മത്സരം നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്സും തമ്മില്‍ അബുദാബിയില്‍.
ഐപിഎല്‍
ഐപിഎല്‍ ഗവേണിങ് കൗണ്‍സിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 22ാം തീയതി മുതല്‍ ഷാര്‍ജയിലെ ഐപിഎല്‍ മത്സരങ്ങള്‍ക്ക് തുടക്കമാകും. 24 മത്സരങ്ങള്‍ക്ക് ദുബായും 20 എണ്ണത്തിന് അബുദാബിയും 12 എണ്ണത്തിന് ഷാര്‍ജയും വേദിയാകും. പ്ലേ ഓഫ്, ഫൈനല്‍ മത്സരങ്ങളുടെ വേദി പിന്നീട് പ്രഖ്യാപിക്കും. കൊവിഡ് 19 പശ്ചാത്തലത്തില്‍ കര്‍ശന മാനദണ്ഡങ്ങള്‍ക്ക് നടുവിലാകും ഇത്തവണ ഐപിഎല്‍ മത്സരങ്ങള്‍ നടക്കുക.